ഇന്റർ കോണ്ടിനന്റൽ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീം എവിടെയൊക്കെയാണ് മെച്ചപ്പെടേണ്ടത് എന്ന അഭിപ്രായവുമായി പരിശീലകൻ സ്റ്റിമാച്. മത്സര ഫലത്തിനു മുകളിൽ ഇന്ത്യയുടെ കളി മെച്ചപ്പെടുന്നതിനാണ് ശ്രദ്ധ കൊടുക്കുന്നത്. പൊസഷൻ ഫുട്ബോൾ കളിക്കുന്നതിലേക്ക് ഇന്ത്യ വരണം. പന്തടക്കം ഉണ്ടാകണം. ഒപ്പം പന്തില്ലാത്ത സമയത്തെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നീക്കങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്റ്റിമാച് പറഞ്ഞു.
നല്ല സൗന്ദര്യമുള്ള ഫുട്ബോൾ കളിക്കണം എന്നാണ് തന്റെ ആഗ്രഹം. ആ ആഗ്രഹത്തിലേക്ക് എത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടത് ഉണ്ട് എങ്കികും അവിടേക്ക് ഇന്ത്യ എത്തും. സ്റ്റിമാച് പറഞ്ഞു. ഇന്ത്യൻ താരങ്ങൾ ഒക്കെ പുതിയ പഠിക്കാനും മെച്ചപ്പെടാനും പൂർണ്ണമായും തയ്യാറാണ് എന്നതിൽ സന്തോഷമുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു. തായ്ലാന്റിനെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിച്ചത് ഇന്ത്യക്ക് ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇറങ്ങാൻ ആത്മവിശ്വാസം നൽകും എന്നും സ്റ്റിമാച് പറഞ്ഞു.