ഗോൾ കീപ്പറായ ഹെഡ്വിഗ് ലിൻഡാൽ ഹീറോ ആയ മത്സരം വിജയിച്ച് സ്വീഡൻ വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ കാനഡയെ ആണ് സ്വീഡൻ ഏക ഗോളിന് പരാജയപ്പെടുത്തിയത്. നിർണായക പെനാൾട്ടി തടുത്ത് ആണ് ലിൻഡാൽ ഹീറോ ആയത്. കളി 1-0ന് സ്വീഡൻ മുന്നിൽ നിൽക്കുമ്പോൾ കാനഡയ്ക്ക് ലഭിച്ച പെനാൾട്ടി ആണ് ലിൻഡാൽ തടുത്തത്.
ബെക്കി എടുത്ത പെനാൾട്ടിയാണ് ലിൻഡാൽ സേവ് ചെയ്ത് സ്വീഡനെ വിജയത്തിലേക്ക് നയിച്ചത്. കളിയുടെ 58ആം മിനുട്ടിൽ ബ്ലാക്ക്സ്റ്റീനിയസിന്റെ ഗോളിലൂടെ ആയിരുന്നു സ്വീഡൻ കളിയിൽ മുന്നിൽ എത്തിയത്. ക്വാർട്ടറിൽ ജർമ്മനി ആകും സ്വീഡന്റെ എതിരാളികൾ.