8 വർഷങ്ങൾക്ക് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി സ്റ്റമ്പിങ്ങിലൂടെ പുറത്തായി. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് 2011ന് ശേഷം ആദ്യമായി ധോണി സ്റ്റമ്പിങ്ങിലൂടെ പുറത്തായത്. റഷീദ് ഖാന്റെ ബൗളിൽ ഇക്രം അലിഖിൽ ആണ് ധോണിയെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്. മത്സരത്തിൽ 52 പന്തിൽ നിന്ന് വെറും 28 റൺസ് മാത്രം എടുത്താണ് ധോണി പുറത്തായത്.
തന്റെ കരിയറിൽ ഉടനീളം ഒരുപാട് മിന്നൽ സ്റ്റമ്പിങ്ങുകൾ നടത്തിയ ധോണി റഷീദ് ഖാന് മുൻപിൽ വീഴുകയായിരുന്നു. തന്റെ ഏകദിന കരിയറിൽ ഇത് രണ്ടാം തവണ മാത്രമാണ് സ്റ്റമ്പിങ്ങിലൂടെ ധോണി പുറത്താവുന്നത്. 2011ലെ ലോകകപ്പിൽ വെസ്റ്റിൻഡീസ് താരം ദേവേന്ദ്ര ബിശോക്ക് മുൻപിലാണ് ഇതിന് മുൻപ് ധോണി മുട്ടുമടക്കിയത്. സ്റ്റമ്പിങ്ങിലൂടെ വെറും രണ്ടു തവണ മാത്രം പുറത്തായ ധോണി വിക്കറ്റ് കീപ്പർ എന്ന നിലയിൽ എങ്ങനെ മത്സരത്തെ കാണുന്നു എന്നതിന് മികച്ച ഉദാഹരണമാണ്.