ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന്റെ ബൗളിംഗ് നിരാശാജനകമെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. 106 റണ്‍സിന്റെ പരാജയമാണ് ഇന്നലെ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെതിരെ നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 386 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഷാക്കിബ് ശതകവുമായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം ബാറ്റ് കൊണ്ടും ഉണ്ടായില്ല.
ഫലത്തിന്റെ നിരാശയെക്കാളും അധികം നിരാശ തങ്ങള്‍ പന്തെറിഞ്ഞ രീതിയിലാണെന്ന് ഷാക്കിബ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ന്യൂസിലാണ്ടിനെതിരെയും മികവാര്‍ന്ന ബൗളിംഗാണ് ഞങ്ങള്‍ പുറത്തെടുത്തത്, എന്നാല്‍ സ്വാഭാവികമായി ഇംഗ്ലണ്ട് മികച്ച ടീമാണെന്ന് ഏവര്‍ക്കും അറിയാം എന്നിന്നുന്നാലും ഞങ്ങളുടെ ബൗളിംഗ് തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് ഷാക്കിബ് പറഞ്ഞു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്താല്‍ മാത്രമേ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുവാനുള്ളുവെന്ന് അറിയാം എന്നാല്‍ അത് സംഭവിച്ചില്ല, അതിനാല്‍ തന്നെ ടീം തോല്‍ക്കുകയും ചെയ്തുവെന്ന് ബംഗ്ലാദേശ് മുന്‍ നായകന്‍ പറഞ്ഞു. 320-330 റണ്‍സ് സ്കോറില്‍ ഇംഗ്ലണ്ടിനെ പിടിച്ചു നിര്‍ത്തിയിരുന്നുവെങ്കില്‍ ടീമിനു പ്രതീക്ഷയുണ്ടായിരുന്നുവെന്നും 386 റണ്‍സ് മറികടക്കുക ശ്രമകരമായ കാര്യമാമെന്നും ഷാക്കിബ് പറഞ്ഞു.













