നൂയർ പഴയ നൂയർ ആയി, പെനാൾട്ടി ബോക്സും കടന്ന് ഡ്രിബിളിംഗ്

Newsroom

ജർമ്മൻ ഗോൾ കീപ്പർ മാനുവൽ നൂയർ തന്റെ പഴയ മികവിലേക്ക് ഉയർന്ന മത്സരത്തിൽ ജർമ്മനിക്ക് വിജയം. ഇന്നലെ ബെലാരസിനെ നേരിട്ട ജർമ്മനി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സാനെയും റിയുസുമാണ് ജർമ്മനിക്കായി ഗോൾ നേടിയത്. ഇന്നലെ ഗോളടിച്ചവരല്ല ഗോൾ കീപ്പറായ മനൗവൽ നൂയറാണ് താരമായി മാറിയത്.

ഏറെ കാലമായി പഴയ മികവിൽ നൂയർ ഇല്ലാ എന്ന് ഫുട്ബോൾ നിരീക്ഷകർ പറയുന്നുണ്ടായിരുന്നു. ഇന്നലെ നൂയർ തന്റെ മികവിലേക്ക് എത്തി. കാലിൽ കളിയുള്ള നൂയർ പെനാൾട്ടി ബോക്സ് വിട്ട് പുറത്ത് വരുന്നത് ഫുട്ബോൾ പ്രേമികൾക്ക് പുതിയ കാഴ്ചയല്ല. എങ്കിലും ഒരുപാട് കാലത്തിന് ശേഷം നൂയർ പഴയ ആത്മവിശ്വാസത്തോടെ പെനാൾട്ടി ബോക്സ് വിട്ട് പുറത്ത് വരുന്നത് ഇന്നലെ കണ്ടു. പെനാൾട്ടി ബോക്സിന് പുറത്ത് വന്ന് കോർണർ ഫ്ലാഗിനടുത്ത് വെച്ച് ഒരു പന്ത് പ്രതിരോധിച്ച നൂയർ കയ്യടി വാങ്ങി.

ബെലാറസ് താരത്തിൽ കാലിൽ നിന്ന് പന്ത് കൈക്കലാക്കിയ നൂയർ രണ്ട് എതിർ താരങ്ങളെ മറികടന്ന് കൂളായി പാസ് ചെയ്യുകയും ചെയ്തു. ഇത് കൂടാതെ മികച്ച സേവുകളും നൂയർ ഇന്നലെ നടത്തിയിരുന്നു.