നിഖില്‍ കദം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും

Newsroom

നിഖിൽ കദം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം തന്നെ തുടരും. ക്ലബുമായി ഒരു വർഷത്തെ പുതിയ കരാറിൽ നിഖിൽ കദം ഒപ്പുവെച്ചു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍/വിംഗര്‍ എന്നീ റോളുകളില്‍ കളിക്കാന്‍ കഴിയുന്ന നിഖില്‍ കദം കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണ് മുമ്പ് മോഹൻ ബഗാനിൽ നിന്നായിരുന്നു നിഖിൽ നോർത്ത് ഈസ്റ്റിൽ എത്തിയത്.

മഹാരാഷ്ട്ര സ്വദേശിയായ താരം മുമ്പ് ഡിഎസ്കെ ശിവജിന്‍സ്, മുംബൈ എഫ് സി എന്നീ ക്ലബ്ബുകളുടെ ജഴ്സി മുമ്പ് അണിഞ്ഞിട്ടുണ്ട്‌. 25കാരനായ നിഖിൽ കദം അവസാന ഐ എസ് എല്ലിൽ 12 മത്സരങ്ങളിൽ നോർത്ത് ഈസ്റ്റിനു വേണ്ടി ഇറങ്ങി. നിഖിലിന്റെ ആദ്യ ഐ എസ് എൽ സീസണായിരുന്നു ഇത്.