കോപ അമേരിക്കയ്ക്ക് മുന്നെ തകർപ്പൻ ജയവുമായി കൊളംബിയ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്ന കൊളംബിയക്ക് വമ്പൻ വിജയം. ഇന്ന് പുലർച്ചെ പനാമയെ ആണ് കൊളംബിയ ഏകപക്ഷീയമായ മത്സരത്തിൽ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കൊളംബിയയുടെ വിജയം. ഹാമസ് റോഡ്രിഗസ്, ഫാൽകാവോ തുടങ്ങിയ പ്രമുഖരെയെല്ലാം അണിനിരത്തി ഇറങ്ങിയ കൊളംബിയ അതിന്റെ മികവും ഇന്നു കാണിച്ചു.

ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകളും കൊളംബിയ നേടിയിരുന്നു. കളിയുടെ ആറാം മിനുട്ടിൽ ടെസില്ലോ ആണ് ആദ്യം ഗോൾ വല കുലുക്കിയത്. പിന്നീട് 36ആം മിനുട്ടിൽ മുറിയലും സ്കോർ ചെയ്തു. 45ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഫാൽകാവോയുടെ ഗോൾ. ആ ഗോളോടെ തന്നെ കൊളംബിയ വിജയം ഉറപ്പിച്ചു. ഇനി കോപ അമേരിക്കയ്ക്ക് മുമ്പ് പെറുവുമായും ഒരു സൗഹൃദ മത്സരം കൊളംബിയ കളിക്കും.