ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ വിജയത്തിലേക്ക് ഓസ്ട്രേലിയയെ നയിച്ചതില്‍ പ്രധാനി ഉസ്മാന് ഖവാജയായിരുന്നു. വാര്‍ണര്‍ക്ക് പകരം ഓപ്പണറായി എത്തിയ താരം 105 പന്തില്‍ നിന്ന് 89 റണ്‍സ് നേടി ഓസ്ട്രേലിയയെ 240 റണ്‍സ് ചേസ് ചെയ്യുന്നതില്‍ സഹായിക്കുകയായിരുന്നു. ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് വിജയം നേടിയപ്പോള്‍ അനായാസമായാണ് ഖവാജ സ്കോറിംഗ് തുടര്‍ന്നത്.
റണ്‍സ് നേടുമ്പോളും തന്റെ പൊസിഷന്‍ ഏതാണെന്നതിനെക്കുറിച്ച് താന്‍ അധികം ചിന്തിക്കുന്നില്ലെന്നാണ് ഖവാജ പറഞ്ഞത്. സ്വാഭാവികമായും ഓപ്പണിംഗില്‍ ഇറങ്ങുവാന്‍ തനിയ്ക്ക് താല്പര്യമുണ്ട് എന്നാല്‍ അതിലുപരി ഏത് പൊസിഷനിലിരുന്നാലും ടീമിന്റെ വിജയത്തില്‍ ഉചിതമായ സംഭാവന നല്‍കുകയാണ് പ്രധാനമെന്ന് താരം പറഞ്ഞു. തന്റെ കൈവശമല്ലാത്ത തീരുമാനങ്ങളെക്കുറിച്ച് ചിന്തിച്ച തല പുകയ്ക്കേണ്ടതില്ലെന്നാണ് തന്റെ സമീപനമെന്നും താരം അഭിപ്രായം പറഞ്ഞു.
തന്റെ താല്പര്യത്തിലും മേലെ നില്‍ക്കുന്നത് ടീമിന്റെ താല്പര്യങ്ങളാണ് പ്രധാനം. ഓപ്പണറായായാലും മധ്യനിര താരമായാലും ബാറ്റിംഗിനോടുള്ള മനോഭാവമാണ് പ്രധാനമെന്നും ഉസ്മാന് ഖവാജ പറഞ്ഞു. ഏകദിനത്തില്‍ താന്‍ കാലങ്ങളോളം ഓപ്പണിംഗിലാണ് ബാറ്റ് ചെയ്തത്. അതിനാല്‍ തന്നെ താന്‍ അത് ഇഷ്ടപ്പെടുന്നു.
ശതകം നേടി തന്റെ ടീം പരാജയപ്പെടുന്നതിലും സന്തോഷം താന്‍ പൂജ്യത്തിനു പുറത്തായെങ്കിലും ടീം വിജയിക്കുന്നതിലാണെന്നും ഖവാജ പറഞ്ഞു. കളിയ്ക്കുന്നില്ലെങ്കിലും ഡ്രിംഗ്സുമായി ഗ്രൗണ്ടിലേക്ക് എത്തുമ്പോളും താന്‍ ടീമിനു വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യുന്നുവെന്ന ചിന്തയാണ് തനിക്കുള്ളത്.