സ്റ്റിമാചിന് ആശംസകളുമായി കോൺസ്റ്റന്റൈൻ

Newsroom

ഇന്ത്യൻ ഫുട്ബോൾ പരിശീലകനായി നിയമിക്കപ്പെട്ട ക്രൊയേഷ്യൻ പരിശീലകൻ സ്റ്റിമാചിന് ആശംസകൾ അറിയിച്ച് മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ഏഷ്യാ കപ്പികെ നിരാശയ്ക്ക് ശേഷം ഇന്ത്യൻ പരിശീലക സ്ഥാനം കോൺസ്റ്റന്റൈൻ രാജിവെച്ചിരുന്നു. കോൺസ്റ്റന്റൈന് പകരക്കാരനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ നിയമിച്ചത്.

പകരമെത്തിയ സ്റ്റിമാചിനെ ട്വിറ്ററിലൂടെയാണ് കോൺസ്റ്റന്റൈൻ ആശംസിച്ചത്. സ്റ്റിമാചിന് എല്ലാ ആശംസകളും നേർന്ന കോൺസ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബോൾ ആരാധകരും താരങ്ങളും സ്റ്റിമാചിനൊപൊഅം ഉണ്ടാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. തനിക്ക് വേണ്ടി എല്ലാം നൽകിയവരാണ് ഇന്ത്യക്കാർ എന്നും സ്റ്റിമാചിനും എല്ലാം അവർ നൽകുമെന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.

കിംഗ്സ് കപ്പിനായുള്ള ടീം പ്രഖ്യാപനം നടത്തിയ സ്റ്റിമാച് ഈ വരുന്ന ആഴ്ച തന്റെ ആദ്യ ഇന്ത്യൻ ക്യാമ്പിൽ എത്തും.