അന്റോണിയോ ലോപസ് ഹബാസ് വീണ്ടും എ ടി കെ കൊൽക്കത്തയുടെ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ കൊൽക്കത്തയുടെ പ്രിയപ്പെട്ട പരിശീലകൻ അന്റോണിയോ ലോപസ് ഹബ്ബാസ് വീണ്ടും ക്ലബിൽ തിരികെ എത്തി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹബാസിന്റെ കൊൽക്കത്തയിലേക്കുള്ള മടക്കം. ഹബാസിനെ ഹെഡ് കോച്ചായി നിയമിച്ചതായി എ ടി കെ കൊൽക്കത്ത തന്നെ ഔദ്യോഗികമായി അറിയിച്ചു. ഈ കഴിഞ്ഞ സീസണിൽ ടീമിന്റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പൽ നേരത്തെ തന്നെ എ ടി കെ കൊൽക്കത്ത വിടുമെന്ന് അറിയിച്ചിരുന്നു.

2014ൽ എ ടി കെ കൊൽക്കത്തയെ ഐ എസ് എൽ ചാമ്പ്യൻസ് ആക്കിയത് അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. അന്ന് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ആയിരുന്നു കൊൽക്കത്ത കിരീടം ഉയർത്തിയത്. കൊൽക്കത്തയിൽ രണ്ട് സീസണിൽ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ൽ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകൾക്കായി മുമ്പ് ഫുട്ബോൾ കളിച്ചിട്ടുമുണ്ട്.