ഫർമീനോ ബാഴ്സക്ക് എതിരെ കളിക്കുന്നത് സംശയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ ഫോർവേഡായ ഫർമീനോ ഇന്ന് ബാഴ്സലോണയ്ക്ക് എതിരെ ഇറങ്ങുന്ന കാര്യം ഉറപ്പില്ല. മസിലിനേറ്റ പരിക്കാണ് ഫർമീനോയ്ക്ക് വിനയായിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹഡേഴ്സ്ഫീൽഡിനെതിരെ ഫർമീനോ കളിച്ചിരുന്നില്ല. താരം കഴിഞ്ഞ ദിവസം പരിശീലനവും നടത്തിയില്ല. എന്നാൽ ബാഴ്സലോണയിലേക്ക് യാത്ര ചെയ്ത് സ്ക്വാഡിൽ ഫർമീനോ ഉൾപ്പെട്ടിട്ടുണ്ട്.

ഫർമീനോയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് മാത്രമേ ഉണ്ടാകൂ എന്ന് ക്ലോപ്പ് പറഞ്ഞു. അവസാന ട്രെയിനിങ് സെഷനു ശേഷം മാത്രമെ ഫർമീനോയ്ക്ക് കളിക്കാൻ ആകുമോ എന്ന് പറയാൻ പറ്റുകയുള്ളൂ. എന്നാ ഫർമീനോ പ്രധാന താരമായതിനാലും കളിക്കാൻ ആകുമെന്ന പ്രതീക്ഷയുള്ളതിനാലുമാണ് സ്ക്വാഡിൽ ഇട്ടത് എന്ന് ക്ലോപ്പ് പറഞ്ഞു. ഫർമീനോയുടെ കാര്യം ഉറപ്പില്ല എങ്കിലും പരിക്കേറ്റിരുന്ന ഫാബിനോ ബാഴ്സലോണക്ക് എതിരെ കളിക്കും എന്ന് ഉറപ്പാണ്. സലായ്ക്ക് പരിക്കേറ്റു എന്ന അഭ്യൂഹങ്ങളെയും ക്ലോപ്പ് തള്ളി.

ഇന്ന് ക്യാമ്പ് നൂവിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗിന്റെ ആദ്യ സെമി ഫൈനലിൽ