തോല്‍വി പരമ്പരകള്‍ക്ക് ശേഷം ടി20യിലെ 100ാം വിജയം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Sports Correspondent

ഐപിഎലില്‍ തുടരെ ആറ് തോല്‍വികളിലേക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നലെ വരെ വീണത്. ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ ബാറ്റിംഗ് പ്രകടനവുമായി ക്രീസില്‍ നിന്നപ്പോള്‍ കൊല്‍ക്കത്ത ഏഴാം തോല്‍വിയിലേക്ക് ചിലപ്പോള്‍ വീണേക്കുമെന്ന് കരുതിയെങ്കിലും 34 റണ്‍സിന്റെ ജയം സ്വന്തമാക്കിയപ്പോള്‍ ടി20 ഫോര്‍മാറ്റിലെ തങ്ങളുടെ 100ാം വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ തോല്‍വികള്‍ക്കാണ് ഇന്നലെ ടീം അവസാനം കുറിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സിലെ നാല് മത്സരങ്ങളുടെ പരാജയ പരമ്പരയും മുംബൈയ്ക്കെതിരെ എട്ട് മത്സരങ്ങളുടെ പരാജയ പരമ്പരയ്ക്കുമാണ് ടീം ഇന്നലെ അറുതി വരുത്തിയത്.