ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ദിനേശ് കാര്‍ത്തിക്

Sports Correspondent

ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടി ദിനേശ് കാര്‍ത്തിക്ക്. 10 ഓവറില്‍ 49/3 എന്ന നിലയിലേക്ക് തകര്‍ന്ന കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തിയ പ്രകടനം നടത്തുന്നതിനിടെയാണ് താരം തന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്കോര്‍ നേടിയത്. 50 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് ഇതോടെ കൊല്‍ക്കത്ത നിരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി മാറി.

2008ല്‍ ഐപിഎലിലെ ഉദ്ഘാടന മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പുറത്താകാതെ നേടിയ 158 റണ്‍സാണ് കൊല്‍ക്കത്തയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ താരം. 2014ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മനീഷ് പാണ്ടേ നേടിയ 94 റണ്‍സാണ് കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഉയര്‍ന്ന സ്കോര്‍. ക്രിസ് ലിന്‍(93*), ഗൗതം ഗംഭീര്‍(93) എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍.