ഐ.പി.എൽ പ്രകടനം നോക്കി വിരാട് കോഹ്‌ലിയെ വിലയിരുത്തരുതെന്ന് മുൻ ഇന്ത്യൻ താരം

Staff Reporter

ഐ.പി.എല്ലിലെ പ്രകടനം നോക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ വിലയിരുത്തരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ സെലക്ടറുമായ ദിലീപ് വെങ്സർക്കാർ. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഐ.പി.എല്ലിൽ ബെംഗളൂരു കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. നേരത്തെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ടി20 പരമ്പരയും കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ തോറ്റിരുന്നു.

എന്നാൽ മുൻ സെലക്ടർ കൂടിയായ വെങ്‌സർക്കറുടെ അഭിപ്രയത്തിൽ ഐ.പി.എല്ലിലെ പ്രകടനം നോക്കി വിരാട് കോഹ്‌ലിയെ പോലെ ഒരു താരത്തെ വിലയിരുത്തരുതെന്നും ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കോഹ്‌ലി എന്നും മുൻ താരം പറഞ്ഞു. ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്‌ലി കാര്യങ്ങൾ പഠിച്ചുവരുകയാണെന്നും എല്ലാവരും 100% വിശ്വാസം താരത്തിൽ അർപ്പിക്കണമെന്നും വെങ്‌സർക്കാർ പറഞ്ഞു.

ലോകകപ്പിൽ ഇന്ത്യ സെമിയിൽ എത്തുമെന്നും ഇന്ത്യയുടെ ബൗളിംഗ് നിര മികച്ചതാണെന്നും വെങ്‌സർക്കാർ പറഞ്ഞു. മുൻ ലോകകപ്പുകളിൽ കാളിച്ചതിനേക്കാൾ മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യക്ക് ഉള്ളതെന്നും അവസാന 10 ഓവറുകളിൽ ബാറ്സ്മാന്മാരെ വരിഞ്ഞുകെട്ടുന്ന ബുംറയെ പോലെ ഒരു ബൗളർ മുൻപ് ഇന്ത്യക്ക് ഇല്ലായിരുന്നെന്നും മുൻ സെലക്ടർ പറഞ്ഞു