സന്തോഷ് ട്രോഫി; അവസാന നിമിഷത്തിൽ സമനില പിടിച്ച് കർണാടക

Newsroom

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന മത്സരം സമനിലയിൽ. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ കർണാടകയും മഹാരാഷ്ട്രയുമാണ് ഏറ്റുമുട്ടിയത്. 93ആം മിനുട്ടിൽ ഗോൾ നേടിയാണ് കർണാടക ഇന്ന് പരാജയത്തിൽ ഇന്ന് രക്ഷപ്പെട്ടത്. കളി 2-2 എന്ന നിലയിൽ അവസാനിച്ചു. മത്സരത്തിൽ രണ്ട് തവണ കർണാടക പിറകിൽ പോയിരുന്നു‌.

ലുധിയാനയിൽ നടക്കുന്ന മത്സരത്തിൽ 16ആം മിനുട്ടിൽ രോഹൻ ശുക്ലയിലൂടെ മഹാരാഷ്ട്ര ലീഡ് എടുത്തു. അതിന് മുപ്പതാം മിനുട്ടിൽ മന്വീർ സിങിലൂടെ മറുഒഅടി കൊടുക്കാൻ കർണാടകയ്ക്കായി. രണ്ടാം പകുതിയിൽ വീണ്ടും മഹാരാഷ്ട്ര ലീഡ് എടുത്തു. 54ആം മിനുട്ടിൽ സങ്കേതിന്റെ വകയായിരുന്നു ആ ഗോൾ. പക്ഷെ ആ ഗോളും മഹാരാഷ്ട്രയ്ക്ക് വിജയം നൽകിയില്ല. കളിയുടെ 92ആം മിനുട്ടിൽ സബ്ബായി എത്തിയ നിഖിൽ രാജ് കർണാടകയ്ക്ക് സമനില നേടിക്കൊടുക്കുക ആയിരുന്നു. മലയാളി താരങ്ങളായ ലിയോൺ അഗസ്റ്റിനും ഷഫീലും ഇന്ന് കർണാടയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.