വാര്‍ണറും മൊഹാലിയും പിന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബും

Sports Correspondent

വാര്‍ണറുടെ പതിവു ശൈലിയിലുള്ള ഇന്നിംഗ്സ് അല്ല ഇന്ന് മൊഹാലിയില്‍ അരങ്ങേറിയതെങ്കിലും ഐപിഎലില്‍ തന്റെ മികച്ച ഫോം തുടര്‍ന്ന ഓസീസ് താരം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും മൊഹാലിയിലെയും തന്റെ സ്കോറിംഗ് വൈദഗ്ധ്യം ഇന്നും തെളിയിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ഐപിഎലില്‍ മൊഹാലിയില്‍ നടന്ന നാല് മത്സരങ്ങളില്‍ താരത്തിന്റെ പ്രകടനം 70*, 51, 52, 58 എന്നിങ്ങനെയാണ്. മൊഹാലിയില്‍ കളിച്ച നാലിന്നിംഗ്സിലും താരം അര്‍ദ്ധ ശതകം നേടി.

അതുപോലെ തന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കളിച്ച അവസാന ഏഴ് മത്സരങ്ങളിലും താരം അര്‍ദ്ധ ശതകം നേടിയിട്ടുണ്ട്. 70*, 51, 70*, 52, 59, 81, 58 എന്നിങ്ങനെയാണ് വാര്‍ണറുടെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള പ്രകടനം.