പവര്‍പ്ലേയില്‍ അടിച്ച് തകര്‍ക്കണമെന്നതായിരുന്നു തീരുമാനം

Sports Correspondent

ജയ്പൂരിലെ പിച്ച് മത്സരം പുരോഗമിക്കും തോറും മെല്ലെയാകുമെന്ന ഉറപ്പുണ്ടായിരുന്നതിനാല്‍ പവര്‍പ്ലേയില്‍ അടിച്ച് തകര്‍ക്കുക എന്നതായിരുന്നു തങ്ങളുടെ ടീമിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി ക്രിസ് ലിന്‍. മത്സരം പുരോഗമിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ പിച്ച് ബാറ്റിംഗിനു ദുഷ്കരമായി. എന്നാല്‍ പവര്‍പ്ലേയിലെ തകര്‍പ്പനടികള്‍ ടീമിനു തുണയായെന്നും ലിന്‍ പറഞ്ഞു.

താനും നരൈനും അധികം സംസാരിക്കാറില്ല. കാരണം ഞങ്ങളുടെ ദൗത്യം ഞങ്ങള്‍ക്കറിയാം. ടൂര്‍ണ്ണമെന്റുകളില്‍ പൊതുവേ താന്‍ മെല്ല തുടങ്ങി ഫോമിലേക്ക് ഉയരുന്ന താരമാണെന്നും ക്രിസ് ലിന്‍ വ്യക്തമാക്കി. അനിവാര്യമായ വിജയം പിടിച്ചെടുത്ത് ടീം നല്ല രീതിയിലാണ് മുന്നേറുന്നതെന്നും ലിന്‍ പറഞ്ഞു.