ഇനി ഇന്ത്യൻ പരിശീലകർക്കും ഐ എസ് എല്ലിൽ പ്രധാന പരിശീലകൻ ആകാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അങ്ങനെ നീണ്ട കാലത്തിനു ശേഷം ആ തീരുമാനം വന്നു. ഇനി ഐ എസ് എൽ ടീമുകളെ ഇന്ത്യൻ പരിശീലകർക്കും പരിശീലിപ്പിക്കാം. അഞ്ച് സീസണുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം ഐ എസ് എൽ അധികൃതർ എടുക്കുന്നത്. ഇതുവരെ ഒരു ഇന്ത്യക്കരൻ വരെ മുഖ്യ പരിശീലകനായി ഐ എസ് എൽ ടീമുകളിൽ എത്തിയിരുന്നില്ല.

ഇന്ത്യൻ പരിശീലകർക്ക് ഐ എസ് എല്ലിൽ പരിശീലകനാകാം എങ്കിലും എഫ് സി പ്രൊ ലൈസെൻസോ അതിനു സമാനമായ കോച്ചിംഗ് ലൈസൻസോ ഉള്ളവരായിരിക്കണം എന്നത് നിർബന്ധമാണ്. കോച്ചിംഗിലെ ഏറ്റവും വലിയ ലൈസെൻസ് ആണ് ഇത്. സഹ പരിശീലകർ ആകുന്നവർക്കും ഈ നിബന്ധന ഉണ്ടാകും.

ഇന്ത്യയിൽ ഇപ്പോൾ ആകെ 14 പ്രോ ലൈസൻസ് കോച്ചാണ് ഉള്ളത്. ഇവർക്കും പ്രോ ലൈസൻസിന്റെ കോഴ്സ് ചെയ്ത് കൊണ്ടിരിക്കുന്നവർക്കും പരിശീലകനാകാൻ അവസരമുണ്ടാകും.