തന്നെ അറിയുന്ന ഭൂരിഭാഗം ആൾക്കാരും അർജന്റീനയ്ക്ക് ആയി കളിക്കണ്ട എന്ന് പറയുമ്പോഴും താൻ കളിക്കുന്നത് തനിക്ക് അർജന്റീന എന്ന രാജ്യത്തോടുള്ള സ്നേഹം കൊണ്ടു മാത്രമാണെന്ന് ലയണൽ മെസ്സി. ഇന്ന് ഒരു റേഡിയോ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ആണ് മെസ്സി ഈ കാര്യം വ്യക്തമാക്കിയത്. അർജന്റീനയ്ക്കായി കളിക്കുമ്പോൾ താനടക്കം ഒരോ താരങ്ങളും വലിയ രീതിയിൽ അസഭ്യം കേൾക്കേണ്ടി വരുന്നു എന്ന് മെസ്സി പറഞ്ഞു.
തങ്ങൾക്ക് ഫുട്ബോൾ കളിക്കാനാണ് ഇഷ്ടം എന്നും അതുകൊണ്ടാണ് ഈ അസഭ്യങ്ങളെ മറികടക്കാൻ കഴിയുന്നത്. ലോകകപ്പിനു ശേഷം തനിക്ക് സ്വയം ജയിലിൽ അടയ്ക്കാൻ തോന്നി. എല്ലാം മറന്നു പോയിരുന്നു എങ്കിലും ആഗ്രഹിച്ചു മെസ്സി അർജന്റീനയുടെ നിരാശയാർന്ന ലോകകപ്പിനെ കുറിച്ച് പറഞ്ഞു. താൻ രാജ്യത്തിനായി എല്ലാ പ്രധാന മത്സരങ്ങളും കളിക്കും. പരിക്ക് ഉള്ളത് കൊണ്ടാണ് വിശ്രമം എടുക്കുന്നത് എന്നും മെസ്സി പറഞ്ഞു.