ഒരു ചെറിയ അശ്രദ്ധ വലിയ പിഴവായി മാറുകയും ആന്‍ഡ്രേ റസ്സല്‍ അത് മുതലാക്കിയപ്പോള്‍ കൊല്‍ക്കത്ത പഞ്ചാബിനു മുന്നില്‍ നല്കിയ 219 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ 28 റണ്‍സിനു കീഴടങ്ങി കിംഗ്സ് ഇലവന് പഞ്ചാബ്. ബാറ്റിംഗിലെ പോലെ ആന്‍ഡ്രേ റസ്സല്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയപ്പോള്‍ പഞ്ചാബിനു 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമേ നേടാനായുള്ളു.
7.3 ഓവറില്‍ 60/3 എന്ന നിലയില്‍ വീണ ശേഷം കിംഗ്സ് ഇലവനു വേണ്ടി മയാംഗ് അഗര്‍വാലും ഡേവിഡ് മില്ലറുമാണ് പടപൊരുതി നോക്കിയത്. നാലാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് മില്ലറുമായി നേടിയ ശേഷം 58 റണ്‍സ് നേടിയാണ് മയാംഗ് മടങ്ങിയത്. 34 പന്തില്‍ 6 ഫോറും 1 സിക്സും നേടിയ മയാംഗിനെ പിയൂഷ് ചൗള്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഡേവിഡ് മില്ലര്‍ പുറത്താകാതെ 40 പന്തില്‍ 59 റണ്‍സും മന്ദീപ് സിംഗ് 15 പന്തില്‍ നിന്ന് പുറത്താകാതെ 33 റണ്‍സും നേടി നിന്നു. കൊല്‍ക്കത്തയ്ക്കായി റസ്സല്‍ രണ്ട് വിക്കറ്റ് നേടി മികച്ച രീതിയില്‍ പന്തെറിഞ്ഞു.