കഴിഞ്ഞ മത്സരത്തിലെ വിവാദ നായകൻ അശ്വിന് ഇന്ന് കൊൽക്കത്തയിൽ എല്ലാം പിഴക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിൽ മങ്കാദിംഗിലൂടെ ബട്ലറിനെ പുറത്താക്കിയതിലൂടെ വിവാദ നായകനായ അശ്വിന് ഇന്ന് അത്ര നല്ല രാത്രി ആയില്ല. ഇന്ന് പന്ത് എറിഞ്ഞ അശ്വിനെ ബാറ്റ്സ്മാന്മാർ അടിച്ചു പറത്തുന്നതാണ് കണ്ടത്. നാല് ഓവറാണ് അശ്വിൻ എറിഞ്ഞത്. നാലോവറിൽ നാൽപ്പത്തി ഏഴ് റൺസാണ് അശ്വിൻ വഴങ്ങിയത്. ഒരു വിക്കറ്റ് പോലും ലഭിച്ചുമില്ല.
ഇത് മാത്രമല്ല ക്യാപ്റ്റനായ അശ്വിന്റെ തീരുമാനങ്ങളും പിഴച്ചു. റസൽ ഇന്ന് തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഷമിയുടെ പന്തിൽ ഔട്ട് ആയിരുന്നു. ക്ലീൻ ബൗൾഡ് ആയ റസൽ ഗ്രൗണ്ട് വിടുമ്പോൾ അമ്പയർ നോബോൾ വിളിച്ചു. സർക്കിളിൽ മൂന്ന് ഫീൽഡർമാരെ ഉണ്ടായിരുന്നു എന്നതാണ് ആ പന്ത് നോബോൾ വിളിക്കാൻ കാരണം. ഫീൽഡർമാരെ ശരിക്ക് നിർത്താൻ കഴിയാത്തത് ക്യാപ്റ്റന്റെ പരാജയമാണ്.
ആ നോബോളിൽ രക്ഷപ്പെട്ട റസൽ 48 റൺസ് ആണ് അടിച്ചു കൂട്ടിയത്. അശ്വിന്റേത് കർമ്മഫലം ആണെന്നാണ് വിമർശകർ പറയുന്നത്.