അശ്വിൻ ബട്ലറിനെ പുറത്താക്കിയതോടെ വിവാദത്തിൽ ആയ മങ്കാദ് നിയമത്തെയും അശ്വിനെയും ന്യായീകരിച്ച് ക്രിക്കറ്റിലെ നിയമങ്ങൾ തീരുമാനിക്കുന്ന എം സി സി രംഗത്ത്. മങ്കാദ് നിയമം ക്രിക്കറ്റിന് അത്യാവശ്യമാണെന്ന് എം സി സി പറഞ്ഞു. മങ്കാട് നിയമം ഇല്ലായെങ്കിൽ നോൺ സ്ട്രൈക്കർമാർക്ക് അത് മുതലെടുക്കുകയും ക്രിക്കറ്റിൽ തെറ്റായ രീതിയിൽ അഡ്വാന്റേജ് നേടുകയും ചെയ്യും. അതുകൊണ്ട് ഈ നിയമം ഇല്ലാതെ ക്രിക്കറ്റിന് മുന്നോട്ട് പോവാൻ കഴിയില്ല എന്ന് എം സി സി പറഞ്ഞു.
അശ്വിൻ ബട്ലറെ പുറത്താക്കിയത് നിയമാനുസൃതമാണ്. ഔട്ട് ആക്കുന്നതിന് മുമ്പ് വാർണിംഗ് കൊടുക്കണം എന്നൊന്നും നിയമത്തിൽ പറയുന്നില്ല. ഇത് സ്പിരിറ്റ് ഓഫ് ഗെയിമിന്റെ വിഷയമല്ല എന്നും എം സി സി പറഞ്ഞു. ആരെങ്കിലും തെറ്റായ രീതിയിൽ നിൽക്കുന്നുണ്ട് എങ്കിൽ അത് ബട്ലർ ആണ്. കാരണം അദ്ദേഹം നേരത്തെ ക്രീസ് വിട്ടുകൊണ്ട് തെറ്റായ രീതിയിൽ അഡ്വാന്റേജ് നേടുകയാണ് എന്നും എം സി സി പറഞ്ഞു.
അശ്വിൻ മനപ്പൂർവ്വം ബോൾ ചെയ്യുന്നത് വൈകിപ്പിച്ച് ബട്ലറെ പുറത്താക്കിയതാണ് എന്ന വാദവും എം സി സി അംഗീകരിച്ചില്ല.