ഉറുഗ്വേയ്ക്ക് ആയി റെക്കോർഡ് ഇട്ട് ഡിയേഗോ ഗോഡിൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡിന്റെയും ഉറുഗ്വേയുടെയുൻ ക്യാപ്റ്റനായ ഡിയേഗോ ഗോഡിന് പുതിയ റെക്കോർഡ്. ഇന്ന് ചൈനയിൽ നടന്ന മത്സരത്തിൽ തായ്ലാൻഡിനെതിരായി ഇറങ്ങിയതോടെ ഉറുഗ്വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമായി ഗോഡിൻ മാറി. ഗോഡിന്റെ ഉറുഗ്വേയ്ക് ആയുള്ള 126ആം മത്സരമായിരുന്നു ഇത്. മാക്സി പെരേരയുടെ 125 മത്സരങ്ങൾ എന്ന റെക്കോർഡ് ആണ് ഗോഡിൻ ഇന്ന് മറികടന്നത്.

2005ൽ ഉറുഗ്വേയ്ക്ക് ആയി അരങ്ങേറിയ ഗോഡിൻ വർഷങ്ങളായി ഉറുഗ്വേ ഡിഫൻസിന്റെ നെടുംതൂൺ ആണ്. 2011ൽ ഉറുഗ്വേ കോപ അമേരിക്ക ചാമ്പ്യന്മാർ ആയപ്പോഴും ഗോഡിൻ ടീമിനൊപ്പം ഉണ്ടായിരുന്നു. ഇന്ന് ചൈന കപ്പ് ഉയർത്തിയാണ് ഗോഡിൻ റെക്കോർഡ് നേട്ടം ആഘോഷിച്ചത്. തായ്ലാന്റിന്റെ പരാജയപ്പെടുത്തി ആയിരുന്നു ഉറുഗ്വേ ഇന്ന് കിരീടം സ്വന്തമാക്കിയത്.