മൗറീനോയുടെ പ്രശംസയ്ക്ക് റാകിറ്റിചിന്റെ മറുപടി. തന്റെ പിതാവ് വരെ തന്നോട് ഇത്ര നല്ല വാക്കുകൾ പറഞ്ഞിട്ടില്ല എന്ന് ബാഴ്സലോണയുടെ മിഡ്ഫീൽഡർ പറഞ്ഞു. നേരത്തെ റാക്കിറ്റിച് ആണ് ബാഴ്സലോണയുടെ യഥാർത്ഥ താരമെന്നും റാകിറ്റിച്ച് അധികം പ്രശംസിക്കപ്പെടുന്നില്ല എന്നത് അത്ഭുതമാണെന്നും മൗറീനോ പറഞ്ഞിരുന്നു. മൗറീനോയോട് നന്ദി പറയാൻ വാക്കുകൾ ഇല്ല.
ജോസെയുടെ വാക്കുകൾ വലിയ ഊർജ്ജം നൽകുന്നു. അദ്ദേഹം അത്ര വലിയ പരിശീലകനാണ്. ആ മനുഷ്യനിൽ നിന്ന് പ്രശംസ ലഭിക്കുന്നത് ചെറിയ കാര്യമല്ല എന്നും റാകിറ്റിച് പറഞ്ഞു. തന്റെ രക്ഷിതാവ് വരെ ഇത്ര വലിയ വാക്കുകൾ തന്നെ കുറിച്ച് പറഞ്ഞിട്ടില്ല എന്നും റാകിറ്റിച്ച് പറഞ്ഞു.