ഐപിഎല്ലിൽ അയ്യായിരം റൺസ് തികച്ച റെയ്‍നയെ അഭിനന്ദിച്ച് റഷീദ് ഖാൻ

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ അയ്യായിരം റൺസ് തികച്ച ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‍നയെ അഭിനന്ദിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാൻ താരം റഷീദ് ഖാൻ. ട്വിറ്ററിലൂടെയാണ് റഷീദ് ഖാൻ സുരേഷ് റെയ്നയെ അഭിനന്ദിച്ചത്. ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെതിരെയാണ് റഷീദ് ഖാന്റെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരം.

ഐപിഎല്ലിൽ അയ്യായിരം റൺസും ചെന്നൈ സൂപ്പർ കിങ്സിനായി മാത്രം ടി20യില്‍ അയ്യായിരം റൺസും നേടുന്ന ആദ്യതാരവുമായി സുരേഷ് റെയ്ന. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 70 റൺസിലൊതുക്കിയ ചെന്നൈ മികച്ച ജയമാണ് ഇന്നലെ നേടിയത്. ഇന്നലെ 19 റൺസെടുക്കാൻ റെയ്നയ്ക്ക് സാധിച്ചു. ഐപിഎല്ലിൽ ചെന്നൈക്ക് പുറമെ ഗുജറാത്ത് ലയൺസിനും വേണ്ടി റെയ്‌ന കളിച്ചിട്ടുണ്ട്. 841 റണ്‍സ് ഗുജറാത്ത് ലയൻസിന് വേണ്ടി റെയ്‌ന നേടുകയും ചെയ്തിരുന്നു.