ഐ ലീഗിനെ രണ്ടാം ഡിവിഷനാക്കി തരംതാഴ്ത്തരുത് എന്ന ആവശ്യവുമായി ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ഐ ലീഗിന്റെ ഭാവി പ്രതിസന്ധിയിൽ ആയിരിക്കുന്ന അവസ്ഥയിലാണ് ഇത്തരമൊരു അഭിപ്രായവുമായി വിജയൻ എത്തിയിരിക്കുന്നത്. ഐ ലീഗ് വളരെ മികച്ച ലീഗാണ്. ഐ എസ് എല്ലിൽ നടക്കുന്നതിനേക്കാൾ വലിയാ പോരാട്ടമാണ് അവിടെ നടക്കുന്നത്. ഐ ലീഗിലെ ഒരോ പോരാട്ടങ്ങളും ആവേശകരമാണ്. താരങ്ങൾ കളിക്കുന്ന ഫുട്ബോളും ഗംഭീരമാണ്. ഐ എം വിജയം ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ ഇന്റർവ്യൂയിൽ പറയുന്നു.
ചെന്നൈ സിറ്റിയുടെ കിരീട പോരാട്ടം താൻ കണ്ടു എന്നും അങ്ങനെയൊന്നു ഐ എസ് എല്ലിൽ കാണാൻ ആവില്ല എന്നും അദ്ദേഹം പറഞ്ഞു. ഐ ലീഗിൽ അവസാന മൂന്ന് സീസണിൽ മൂന്ന് ചാമ്പ്യന്മാരാണ്. റിയൽ കാശ്മീർ പോലുള്ള ക്ലബുകളും ഐ എസ് എല്ലിനെ മികച്ചതാക്കുന്നു. ഐ എസ് എല്ലിന് കിട്ടുന്ന രീതിയിൽ ഉള്ള സൗകര്യങ്ങൾ കിട്ടിയാൽ ഐ ലീഗും മികച്ചതാകും എന്ന് ഐ എം വിജയൻ പറഞ്ഞു.
യുവതാരങ്ങൾക്ക് ഐ എസ് എല്ലിൽ കിട്ടുന്ന അവസരവും വിജയൻ എടുത്തു പറഞ്ഞു. ഐ എസ് എൽ ഐ ലീഗ് ലയനത്തെ കുറിച്ച് പറയാൻ താൻ ആളല്ല എന്നും, എന്നാൽ ഇന്ത്യൻ ഫുട്ബോളിന് വേണ്ട നല്ല തീരുമാനം എടുക്കാൻ എ ഐ എഫ് എഫിനാകും എന്നും അദ്ദേഹം പറഞ്ഞു.