നീലക്ക് വിട, രാജസ്ഥാൻ റോയൽസ് ഇനി പിങ്ക്

Jyotish

ഐപിഎൽ ആരംഭിക്കുന്നതിനു മുൻപേ തരംഗമായി രാജസ്ഥാൻ റോയൽസ്. ഐപിഎല്ലിൽ വര്ഷങ്ങളുടെ പാരമ്പര്യമുള്ള നീല ജേഴ്‌സിക്ക് പകരം പുതിയ പിങ്ക് ജേഴ്‌സി പുറത്തിറക്കിയാണ് ര്രാജ്സ്ഥാൻ റോയൽസ് ആരാധകർക്ക് ആവേശമായത്.

അതെ സമയം നീല നിറത്തെ പൂർണമായും ഒഴിവാക്കാൻ രാജസ്ഥാൻ തയ്യാറായിട്ടില്ല. പിങ്ക് ജേഴ്‌സിയിൽ നീലയും ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജുസാംസൻ, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്ക്സ്, ജോസ് ബട്ലര്‍ എന്നിവരടങ്ങുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് രാജസ്ഥാൻ റോയൽസ് ജേഴ്‌സി പുറത്തിറക്കിയത്.