നോർത്ത് ഈസ്റ്റ് താരത്തിന് ഗുരുതര പരിക്ക്, കരിയർ അവസാനിച്ചേക്കുമെന്ന് ഭീതി

Newsroom

ന്ന് ഐ എസ് എൽ സെമി ഫൈനലിൽ ബെംഗളൂരു എഫ് സി വിജയിച്ചത് മാത്രമല്ല നോർത്ത് ഈസ്റ്റിനെ ദുഖത്തിൽ ആഴ്ത്തുന്നത്. നോർത്ത് ഈസ്റ്റിന്റെ മിഡ്ഫീൽഡർ ഫെഡെറികോ ഗലേയോയ്ക്ക് ഏറ്റ ദാരുണമായ പരിക്ക് കൂടിയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ഗലേയോയ്ക്ക് പരിക്കേറ്റത്. ബെംഗളൂരു സ്ട്രൈക്കർ മികു ഷോട്ട് എടുക്കുന്നതിനിടയിൽ നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡറുടെ കാലിൽ കിക്ക് ചെയ്യുകയായിരുന്നു.

മനപ്പൂർവ്വമായുള്ള ഫൗൾ അല്ലായെങ്കിലും ആ കിക്ക് ഗുരുതരമായ പരിക്കിൽ തന്നെ കലാശിച്ചു. ഗലേയോയുടെ ഷിൻ ബോണിൽ രണ്ട് പൊട്ടലുകൾ ഉള്ളതായി നോർത്ത് ഈസ്റ്റ് ക്ലബ് അറിയിച്ചു. താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന പരിക്കാണ് ഇതെന്ന് ക്ലബുമായി ബന്ധപ്പെട്ടവരും പറയുന്നു. ഇന്നത്തെ പരാജയം വരെ താൻ കാര്യമാക്കുന്നില്ല എന്നും ഗലേയോയുടെ പരിക്കാണ് തന്നെ വേദനിപ്പിക്കുന്നത് എന്നും നോർത്ത് ഈസ്റ്റ് പരിശീലകൻ ഷറ്റോരി പറഞ്ഞു. പെട്ടെന്ന് പരിക്ക് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയിരുന്നു ഗലേയോ. അഞ്ച് ഗോളുകളും നാലു അസിസ്റ്റും ഈ സീസണിൽ താരം സ്വന്തമാക്കിയിട്ടുണ്ട്‌‌. പരിക്ക് ഭേദമാകണമെങ്കിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും എടുത്തേക്കും. ഷിൻ ബോൺ ഇഞ്ച്വറികൾ കരിയറിന് ഭീഷണിയായാണ് മിക്കപ്പോഴും.