നഷ്ടപ്പെടുത്തിയ അവസരങ്ങൾ മാത്രമാണ് ഇന്ന് അർജന്റീനക്ക് നെഗറ്റീവ് ആയുള്ളത് – സ്കലോണി

Newsroom

Picsart 24 06 21 10 11 13 044
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കാനഡക്ക് എതിരെ ഏറെ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നത് മാത്രമെ നെഗറ്റീവ് ആയി ഉള്ളൂ എന്ന് അർജന്റീന പരിശീലകൻ സ്കലോണി. ഇന്ന് കാനഡയെ 2-0ന് തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു സ്കലോണി.

സ്കലോണി 24 06 21 07 23 19 082

“എങ്ങനെയുള്ള സാഹചര്യങ്ങൾ ആയാലും ടീം എപ്പോഴും നന്നായി പ്രതികരിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഈ ടീം നല്ല ഗോൾ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും മികച്ച രീതിയിൽ പ്രതിരോധിക്കുകയും ചെയ്യുന്നു.” സ്കലോണി പറഞ്ഞു.

“ഒരു നെഗറ്റീവ് വശമെന്ന നിലയിൽ പറയാനുള്ളത്, അവർ സൃഷ്ടിച്ച അവസരങ്ങൾ ഫിനിഷ് ചെയ്തില്ല എന്നതാണ്. ഞങ്ങൾ അവ പിന്നീട് വിശദമായി വിശകലനം ചെയ്യും. വിജയം എപ്പോഴും ഒരുപാട് കാര്യങ്ങൾ ശക്തിപ്പെടുത്തുന്നു. കാനഡ ഒരു കടുത്ത എതിരാളിയാണെന്ന് ഇന്നലെ ഞാൻ പറഞ്ഞു, ഇതൊരു നല്ല പരീക്ഷണമായിരുന്നു.” സ്കലോണി പറഞ്ഞു.

ലയണൽ സ്കലോനി ഇന്നത്തെ പിച്ചിനെ വിമർശിക്കുകയും ചെയ്തു.

“ഏഴ് മാസം മുമ്പ് ഞങ്ങൾ ഇവിടെ കളിക്കാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അവർ രണ്ട് ദിവസം മുമ്പ് ടർഫ് മാറ്റി. ഈ പിച്ചിൽ ഞാൻ ഖേദിക്കുന്നു, ഇത്തരത്തിലുള്ള കളിക്കാർക്ക് ഈ പിച്ച് അനുയോജ്യമല്ല.” അദ്ദേഹം പറഞ്ഞു

.