ഇനി കളി മാറും!! കേരള ക്രിക്കറ്റ് പ്രീമിയർ ലീഗ് സെപ്റ്റംബറിൽ!!

Newsroom

Picsart 24 03 24 16 48 55 796
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ക്രിക്കറ്റിന് ഊർജ്ജം പകരാൻ കേരള ക്രിക്കറ്റ് പ്രീമിയർ ലീഗ് ആരംഭിക്കാൻ കെ സി എ തീരുമാനിച്ചു. 2024 സെപ്റ്റംബറിൽ ഒരു ഫ്രാഞ്ചൈസി മോഡൽ പ്രീമിയർ ലീഗ് നടത്തും എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്ന് അറിയിച്ചു. T20 ഫോർമാറ്റ് ടൂർണമെൻ്റിൽ, BCCI/ICC യുടെ ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് ആറ് ടീമുകൾ മാറ്റുരയ്ക്കും.

കേരള ക്രിക്കറ്റ് പ്രീമിയർ ലീഗ്  24 06 21 12 07 22 889
ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും രണ്ട് മത്സരങ്ങൾ നടക്കും. ലേല പ്രക്രിയയിലൂടെയായിരിക്കും കളിക്കാരെ തെരഞ്ഞെടുക്കുക. ടിസിഎം ഗ്ലോബൽ മീഡിയ ആകും ലീഗ് നടത്തിപ്പിൽ കെ സി എക്ക് ഒപ്പം ഉണ്ടാവുക. ടൂർണമെൻ്റിൻ്റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റർ എന്ന നിലയിൽ സ്റ്റാർ സ്‌പോർട്‌സ്, ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായി ഫാൻകോഡ് എന്നിവിടങ്ങളിൽ കളി കാണാൻ ആകും.

ഇംഗ്ലീഷിലും ഹിന്ദിയിലും വിവിധ ഇന്ത്യൻ ഭാഷകളിലുമുള്ള കമന്ററിയോടെ ആകും ടെലികാസ്റ്റ്. ലീഗുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും ലേല പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ KCA M/s KPMG-യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗവേണിംഗ് കൗൺസിൽ ചെയർമാനായി ശ്രീ നസീർ മച്ചാൻ നിയമിതനായി