ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ്, ഹിറ്റ്മാൻ രോഹിതിന് ഒരു റെക്കോർഡ് കൂടെ!!
ഹിറ്റ്മാൻ എന്ന് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിളിക്കാം. ഇന്ന് ഒരു റെക്കോർഡ് കൂടെ രോഹിത് തന്റെ പേരിലാക്കി. ഏകദിനത്തിൽ ഒരു വർഷം ഏറ്റവും കൂടുത സിക്സുകൾ അടിക്കുന്ന താരമായി രോഹിത് ശർമ്മ മാറി. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 2 സിക്സ് അടിച്ചതോടെ രോഹിത് ഈ വർഷം 58 സിക്സസിൽ എത്തി. ഡി വില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ആണ് എത്തിയത്.

എ ബി ഡി 2015ൽ 58 സിക്സ് അടിച്ചിരുന്നു. ആ റെക്കോർഡിനൊപ്പം രോഹിത് എത്തി. ഗെയ്ല് 2019ൽ 56 സിക്സും അടിച്ചിരുന്നു. രോഹിത് ശർമ്മ ഈ ഫോമിൽ ആണെങ്കിൽ ഈ ലോകകപ്പിൽ എ ബി ഡിയുടെ 58 സിക്സ് എന്ന റെക്കോർഡും തകർത്ത് ഒറ്റയ്ക്ക് മുന്നിൽ എത്തും.
Most Sixes
In a Calendar Year in ODI’s
| 58 | AB De Villiers | 2015 |
| 58 | Rohit Sharma | 2023 |
| 56 | Chris Gayle | 2019 |
| 48 | Shahid Afrifi | 2002 |