ഇന്ത്യന്‍ ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

- Advertisement -

എക്കണോമിക്സ് ഫ്രീഡം ഫൈറ്റേഴ്സ് എന്നൊരു സംഘടന ജോഹന്നസ്ബര്‍ഗിലെ ഒരു മാളില്‍ അഴിച്ചുവിട്ട ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷ മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ താരങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു തൊട്ടടുത്താണ് മേല്‍പ്പറഞ്ഞ മാള്‍ എന്നതാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുവാനുള്ള കാരണം. ജോഹാന്നസ്ബര്‍ഗില്‍ നിന്ന് 30 മിനുട്ടോളം യാത്ര വരുന്ന സെഞ്ചൂറിയണിലേക്ക് ഇന്ത്യന്‍ ടീം ദിവസവും പോയി വരുകയാണ് ചെയ്യുന്നത്. സൂപ്പര്‍ സ്പോര്‍ട്സ് പാര്‍ക്കിനടുത്ത് വലിയ ഹോട്ടലുകളൊന്നുമില്ല എന്നതാണ് കാരണം.

മാളിലെ ഒരു വസ്ത്ര സ്ഥാപനത്തിന്റെ പരസ്യത്തില്‍ വംശീയാധിക്ഷേപമുണ്ടെന്ന് പറഞ്ഞാണ് സംഘടന സ്ഥാനത്തിന്റെ കടകള്‍ അടിച്ച് തകര്‍ത്തത്.

വിവാദമായ H&M ഓണ്‍ലൈന്‍ പരസ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement