Picsart 23 07 04 01 42 13 466

കൊക്കോ ഗോഫ് വിംബിൾഡൺ ആദ്യ റൗണ്ടിൽ പുറത്ത്

ഏഴാം സീഡ് അമേരിക്കൻ താരം കൊക്കോ ഗോഫ് വിംബിൾഡൺ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. യോഗ്യത കളിച്ചു ടൂർണമെന്റിൽ എത്തിയ 2020 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് അമേരിക്കൻ താരം സോഫിയ കെനിൻ ആണ് ഗോഫിനെ അട്ടിമറിച്ചത്. മൂന്നു സെറ്റ് പോരാട്ടത്തിൽ ആയി കെനിൻ ഗോഫിനു മേൽ ജയം കണ്ടത്.

ആദ്യ സെറ്റ് 6-4 നു നേടിയ കെനിനു എതിരെ രണ്ടാം സെറ്റ് അതേ സ്കോറിന് തന്നെ നേടി ഗോഫ് തിരിച്ചടിച്ചു. എന്നാൽ മൂന്നാം സെറ്റ് 6-2 നു നേടിയ കെനിൻ മത്സരം സ്വന്തം പേരിൽ ആക്കുക ആയിരുന്നു. 12 ഏസുകൾ ഉതിർത്ത ഗോഫിനെ നാലു തവണയാണ് കെനിൻ ബ്രേക്ക് ചെയ്തത്. 2020 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ ശേഷം നിറം മങ്ങിയ കെനിന്റെ മികച്ച തിരിച്ചു വരവ് കൂടിയാണ് ഇത്.

Exit mobile version