Picsart 25 07 11 21 09 31 884

കാർലോസ് അൽകാരാസ് തുടർച്ചയായ മൂന്നാം വിംബിൾഡൺ ഫൈനലിൽ

തുടർച്ചയായ മൂന്നാം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡും കഴിഞ്ഞ രണ്ടു വർഷത്തെ ചാമ്പ്യനും ആയ കാർലോസ് അൽകാരാസ് ഗാർഫിയ. തുടർച്ചയായ മൂന്നാം വിംബിൾഡൺ കിരീടം ലക്ഷ്യം വെക്കുന്ന സ്പാനിഷ് താരം അഞ്ചാം സീഡ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. ആദ്യ സെറ്റ് 6-4 നു നേടിയ അൽകാരാസ് രണ്ടാം സെറ്റ് 7-5 നു കൈവിട്ടെങ്കിലും 6-3 നു മൂന്നാം സെറ്റും ടൈബ്രേക്കറിലൂടെ നാലാം സെറ്റും നേടി അൽകാരാസ് ഫൈനൽ ഉറപ്പിച്ചു.

കഴിഞ്ഞ 5 ഗ്രാന്റ് സ്ലാം ഫൈനലുകളും ജയിച്ച അൽകാരാസിന് ഇത് കരിയറിലെ ആറാം ഗ്രാന്റ് സ്ലാം ഫൈനൽ ആണ്. തുടർച്ചയായ 24 മത്തെ ജയവും വിംബിൾഡണിലെ തുടർച്ചയായ 20 മത്തെ ജയവും ആണ് അൽകാരാസിന് ഇത്. പുൽ മൈതാനത്ത് ആവട്ടെ തുടർച്ചയായ 18 മത്തെ ജയവും. 2022 നു ശേഷം വിംബിൾഡണിൽ പരാജയം അറിയാത്ത അൽകാരാസ് ഫൈനലിൽ നൊവാക് ജ്യോക്കോവിച്, യാനിക് സിന്നർ മത്സരവിജയിയെ ആണ് നേരിടുക.

Exit mobile version