Picsart 23 07 04 20 08 59 456

രാജകീയമായി കാർലോസ് അൽകാരസ് വിംബിൾഡൺ രണ്ടാം റൗണ്ടിൽ

വിംബിൾഡൺ ആദ്യ റൗണ്ടിൽ രാജകീയ ജയവുമായി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ്. ഫ്രഞ്ച് താരം ജെറമി ചാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത അൽകാരസ് 7 തവണയാണ് എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തത്. ആദ്യ സെറ്റിൽ ബേഗൽ നേടിയ അൽകാരസ് തുടക്കം മുതൽ തന്നെ നയം വ്യക്തമാക്കി. 6-0,6-2,7-5 എന്ന സ്കോറിന് ആണ് സ്പാനിഷ് താരം ജയം കണ്ടത്തിയത്.

എട്ടാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നറും അനായാസം വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 7 തവണ ഏസുകൾ ഉതിർത്ത സിന്നർ 6 തവണയാണ് എതിരാളിയെ ബ്രേക്ക് ചെയ്തത്. അർജന്റീനൻ താരം യുവാൻ മാനുവലിനെ 6-2, 6-2, 6-2 എന്ന സ്കോറിന് ആണ് സിന്നർ ജയിച്ചത്‌. വനിത സിംഗിൾസിൽ അമേരിക്കൻ താരം ഷെൽബി റോജേഴ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു മൂന്നാം സീഡും നിലവിലെ ജേതാവും ആയ എലേന റൈബാകിനയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം 6-1, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയാണ് കസാഖ് താരം ജയം കണ്ടത്തിയത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത റൈബാകിന നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു.

Exit mobile version