പുതിയ ചരിത്രമെഴുതി ലീ ഡൊക്കീ!

ഫോൾട്ട് കോളുകളില്ല, കൈയ്യടികളില്ല, കോർട്ടിലെ ആരവങ്ങളില്ല, ചെയർ അമ്പയറുടെ നിർദ്ദേശങ്ങളില്ല, അങ്ങനെ ശബ്ദങ്ങൾ ഒന്നുമില്ല കാതിൽ. പക്ഷേ ജയിക്കാൻ ഇതൊന്നും തടസ്സമല്ല എന്ന് തെളിയിക്കുകയാണ്, തന്റെ പരിമിതികളെ ടെന്നീസ് കോർട്ടിലെ വിജയം കൊണ്ട് തോൽപ്പിച്ചു ഇല്ലാതാക്കി കളഞ്ഞ ലീ.

പണ്ട് പരിഹസിച്ചവർക്ക് നേരെയുള്ള മധുര പ്രതികാരം. രണ്ടാം വയസ്സിലാണ് ലീയ്ക്ക് കേൾവി ശക്‌തി ഇല്ലെന്നത് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്, ഏറ്റുവാങ്ങേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് ലീ തന്നെ പറഞ്ഞും കഴിഞ്ഞു. പക്ഷേ ഏറ്റിപി മെയിൻ ഡ്രോയിൽ ജയിക്കുന്ന ആദ്യ കേള്വിശക്തി ഇല്ലാത്ത കളിക്കാരൻ ആയി ചരിത്രം കുറിച്ചു ഈ പോരാളി.

വിൻസ്റ്റൻ ഓപ്പണിൽ ഹെന്ററി ലാക്സോനനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ 7-6, 6-1) തോൽപ്പിച്ചാണ് ചരിത്രത്തിലേക്ക് ലീ നടന്നു കയറിയത്. സ്വപ്നം കണ്ടാൽ, അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചാൽ എന്തും സംഭവ്യമാണെന്ന് പറയുന്നു, ജയിക്കാൻ മനസ്സ് മാത്രം മതിയെന്ന് തെളിയിക്കുന്നു ഈ 21 കാരൻ.

Previous articleലീഡ്സിന്റെ കോച്ചായി ലീമാന്‍ ദി ഹണ്ട്രെഡിനെത്തുന്നു
Next articleശ്രീശാന്തിന്റെ വിലക്ക് കാലാവധി ബി സി സി ഐ കുറച്ചു, അടുത്ത ഓഗസ്റ്റ് മുതൽ കളിക്കാം