Rohanbopannasaniamirza

അവസാന കടമ്പ കടക്കാനായില്ല!!! മിക്സഡ് ഡബിള്‍സ് ഫൈനലിൽ സാനിയ – ബൊപ്പണ്ണ സഖ്യത്തിന് തോൽവി

ഓസ്ട്രേലിയന്‍ ഓപ്പൺ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേൽ മാറ്റോസ് ജോഡിയ്ക്കെതിരെ ആയിരുന്നു സാനിയ – ബൊപ്പണ്ണ സഖ്യത്തിന്റെ ഫൈനൽ മത്സരം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബ്രസീൽ താരങ്ങളുടെ വിജയം. സ്കോര്‍: 7-6(7-2), 6-2.

ആദ്യ സെറ്റിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ ടൈ ബ്രേക്കറിൽ ബ്രസീൽ -സഖ്യം വിജയം നേടി. 7-6(7-2) എന്നായിരുന്നു ആദ്യ സെറ്റിലെ സ്കോര്‍. രണ്ടാം സെറ്റിൽ ഇന്ത്യന്‍ ജോഡിയെ നിഷ്പ്രഭമാക്കി ബ്രസീലിയന്‍ ജോഡി 6-2ന് സെറ്റും മത്സരവും സ്വന്തമാക്കി.

സാനിയ ഇന്ന് തന്റെ കരിയറിലെ അവസാന ഗ്രാന്‍ഡ് സ്ലാം മത്സരത്തിനാണ് ഇറങ്ങിയത്. 2005ൽ അരങ്ങേറ്റം കുറിച്ച താരത്തിന് കിരീട വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയുടെ അഭിമാന താരങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ ഒന്ന് സാനിയയ്ക്ക് എന്നും സ്വന്തമായിരിക്കും.

ഓസ്ട്രേലിയന്‍ ഓപ്പണിൽ സെറീന വില്യംസിനെ നേരിട്ടാണ് സാനിയ തന്റെ ഗ്രാന്‍ഡ് സ്ലാം കിരീടം ആരംഭിച്ചത്.

Exit mobile version