വോയ്‌ചെക്ക് ഷെസ്‌നി ബാഴ്സലോണയിൽ തുടരും; 2027 വരെ കരാർ നീട്ടും



പോളിഷ് ഗോൾകീപ്പർ വോയ്‌ചെക്ക് ഷെസ്‌നിയുമായി 2027 ജൂൺ വരെ കരാർ നീട്ടാനുള്ള തങ്ങളുടെ പദ്ധതി ബാഴ്സലോണ ക്ലബ്ബ് സ്ഥിരീകരിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനുണ്ടെങ്കിലും താരവുമായി ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


അടുത്തയാഴ്ച സൈൻ ചെയ്യാൻ പോകുന്ന ജോവാൻ ഗാർസിയയെ ടീമിലെത്തിച്ചതിന് ശേഷവും ഷെസ്‌നിയുമായി മുന്നോട്ട് പോകാനാണ് ബാഴ്സലോണ ആഗ്രഹിക്കുന്നത്. ഇത് ടീമിന്റെ ഗോൾകീപ്പർ നിരയിൽ പരിചയസമ്പന്നനായ ഒരു കളിക്കാരന്റെ പ്രാധാന്യം ക്ലബ്ബ് എത്രത്തോളം കാണുന്നു എന്നതിന്റെ സൂചനയാണ്.


ഷെസ്‌നി കഴിഞ്ഞ സീസണിൽ ബാഴ്സയുടെ രക്ഷകനായിരുന്നു. ഒരൊറ്റ സീസണായി എത്തിയ താരം ആരാധകരുടെയും മാനേജർ ഫ്ലിക്കിന്റെയും വിശ്വസ്തനായി മാറി. ഗാർസിയ നിലയുറപ്പിക്കും വരെ ഷെസ്നിയെ ടീമിൽ നിർത്താൻ ആണ് ഫ്ലിക്ക് ആഗ്രഹിക്കുന്നത്.

ടെർ സ്റ്റെഗന് പകരക്കാരനായി ചെസ്നി ബാഴ്‌സലോണയിൽ ചേരും

പോളിഷ് ഗോൾകീപ്പർ ചെസ്നി ബാഴ്സലോണയിലേക്ക്. 2025 ജൂൺ വരെ ബാഴ്‌സലോണയുമായി കരാർ ഒപ്പിടാൻ വോയ്‌സിക് ചെസ്നി തയ്യാറെടുക്കുന്നു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കാൽമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ ടെർ സ്റ്റെഗൻ സീസൺ അവസാനം വരെ കളിക്കില്ല എന്ന് ഉറപ്പായതോടെ ആണ് ബാഴ്സലോണ പുതിയ ഗോൾ കീപ്പറെ തേടാൻ കാരണം.

യുവൻ്റസ് വിട്ടതിന് ശേഷം ഓഗസ്റ്റിൽ വിരമിച്ച സെസെസ്‌നിയെ ടെർ സ്റ്റെഗൻ്റെ പരിക്കിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ബാഴ്‌സലോണ സമീപിച്ചിരുന്നു. ഓഫർ വിലയിരുത്തിയ ശേഷം, 34 കാരനായ ബാഴ്‌സലോണയുടെ നിർദ്ദേശം അംഗീകരിക്കുകയും വിരമിക്കൽ പിൻവലിച്ച് ഫുട്ബോളിലേക്ക് തിർച്ചുവരാനും തീരുമാനിച്ചു.

പോളണ്ട് ഗോൾ കീപ്പർ ചെസ്നി വിരമിക്കൽ പ്രഖ്യാപിച്ചു

പോളണ്ട് ഗോൾ കീപ്പർ വോയിചെക് ചെസ്നി ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഈ സീസണിൽ യുവന്റസും ആയുള്ള കരാർ അവസാനിപ്പിച്ച ശേഷം ക്ലബ് ഇല്ലാതിരുന്ന 34 കാരനായ താരം അപ്രതീക്ഷിതമായി ആണ് വിരമിക്കൽ പ്രഖ്യാപിച്ചത്. താരത്തിനെ ഫ്രീ ഏജന്റ് ആയി സ്വന്തമാക്കാൻ സൗദി പ്രൊ ലീഗ് ക്ലബ് അൽ നസർ രംഗത്ത് ഉണ്ടായിരുന്നു.

ചെസ്നി

ചെറുപ്പത്തിൽ തന്നെ 2006 മുതൽ ആഴ്‌സണൽ അക്കാദമി തലത്തിൽ ഭാഗമായ ചെസ്നി 2009 ൽ ആഴ്‌സണൽ സീനിയർ ടീമിന്റെ ഭാഗം ആയി. തുടർന്ന് 2017 വരെ ആഴ്‌സണലിൽ കളിച്ച താരം തുടർന്ന് റോമ, യുവന്റസ് ടീമുകൾക്ക് ആയും കളിച്ചു. ആഴ്‌സണലിന് ഒപ്പം 2 തവണ എഫ്.എ കപ്പ് നേടിയ താരം യുവന്റസിന് ഒപ്പം 3 തവണ സീരി എ ജേതാവും ആയി. പോളണ്ട് ദേശീയ ടീമിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയി മാറിയ ചെസ്നി അവർക്ക് ആയി 2009 മുതൽ ഇത് വരെ 84 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

യുവന്റസ് ഗോൾകീപ്പർ ചെസ്നി ഫ്രീ ഏജന്റായി ക്ലബ് വിടും

യുവന്റസ് ഗോൾ കീപ്പർ ചെസ്നി ഫ്രീ ഏജന്റായി ക്ലബ് വിടും. ചെസ്നിയെ റിലീസ് ചെയ്യാൻ യുവന്റസ് തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവും ക്ലബും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് കരാർ റദ്ദാക്കാൻ തീരുമാനമായത്.

ചെസ്നിയെ സ്വന്തമാക്കാൻ അൽ നസർ ഉൾപ്പെടെയുള്ള ക്ലബുകൾ രംഗത്ത് ഉണ്ട്. യുവന്റസ് പുതിയ കീപ്പറായ ഡി ഗ്രിഗോറിയോയെ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.

പോളിഷ് ഇന്റർനാഷണൽ 2017-ൽ എത്തിയതിന് ശേഷം യുവന്റസിന്റെ പ്രധാന കളിക്കാരനാണ്. യുവന്റസിനൊപ്പം 250ൽ അധികം മത്സരങ്ങൾ കളിച്ചു. 3 ലീഗ് കിരീടങ്ങൾ അടക്കം എട്ട് കിരീടങ്ങൾ ചെസ്നി നേടിയിട്ടുണ്ട്.

യുവന്റസ് ഗോൾ കീപ്പർ ചെസ്നിയെ സ്വന്തമാക്കാൻ അൽ നസർ രംഗത്ത്

യുവന്റസ് ഗോൾ കീപ്പർ ചെസ്നിയെ സ്വന്തമാക്കാൻ അൽ നസർ രംഗത്ത്. ചെസ്നിയുമായി യുവന്റസ് ചർച്ചകൾ ആരംഭിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവന്റസ് ചെസ്നിയെ വിൽക്കാൻ ആലോചിക്കുന്നുണ്ട്. അവർ പുതിയ കീപ്പറായ ഡി ഗ്രിഗോറിയോയെ ടീമിലേക്ക് എത്തിക്കുന്നുണ്ട്. ചെസ്നിയും യുവന്റസ് വിടാൻ ആഗ്രഹിക്കുന്നുണ്ട്.

പോളിഷ് ഇന്റർനാഷണൽ 2017-ൽ എത്തിയതിന് ശേഷം യുവന്റസിന്റെ പ്രധാന കളിക്കാരനാണ്. യുവന്റസിനൊപ്പം 250ൽ അധികം മത്സരങ്ങൾ കളിച്ചു. 3 ലീഗ് കിരീടങ്ങൾ അടക്കം എട്ട് കിരീടങ്ങൾ ചെസ്നി നേടിയിട്ടുണ്ട്. ഈ സീസണിൽ ലീഗ് കിരീടം നഷ്ടപ്പെട്ട അൽ നസർ പുതിയ സീസണായി വൻ താരങ്ങളെ ആണ് ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

Exit mobile version