ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളും ഹോട്സ്റ്റാറിന് നഷ്ടമായി, 8000 കോടിക്ക് മുകളിൽ വരുന്ന കരാറുമായി Viacom 18

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഹോം മത്സരങ്ങൾക്കായുള്ള ടിവി, ഡിജിറ്റൽ അവകാശങ്ങൾ ViaCom 18 സ്വന്തമാക്കി. ഇന്ത്യയുടെ 88 ഹോം മത്സരങ്ങളും പ്രാദേശിക മത്സരങ്ങളും ഏകദേശം 8200 കോടി രൂപയ്ക്ക് തുല്യമായ തുകയ്ക്ക് ആണ് Viacom 18 സ്വന്തമാക്കുന്നത്.

വയകോം18, ഡിസ്‌നി സ്റ്റാർ, സോണി സ്‌പോർട്‌സ് എന്നിവർ ആയിരുന്നു ബിസിസിഐയുടെ മാധ്യമാവകാശത്തിനായുള്ള മത്സരത്തിൽ ഉണ്ടായിരുന്നത്. ഇ-ലേല പ്രക്രിയയിലൂടെ ആണ് Viacom വിജയിച്ചത്. ആമസോൺ, ഫാൻകോഡ് തുടങ്ങിയ കമ്പനികൾ ലേല പ്രക്രിയയിൽ ഉണ്ടായിരുന്നില്ല.

ഡിസ്‌നി സ്റ്റാർ ആയിരുന്നു കഴിഞ്ഞ തവണ മെഡിയ റൈറ്റ്സ് സ്വന്തമാക്കിയത്. അന്ന് 6,138 കോടി രൂപയായിരുന്നു കരാർ തുക.

വനിത ഐപിഎൽ മീഡിയ അവകാശങ്ങള്‍ Viacom 18ന്

വനിത ഐപിഎലിന്റെ മീഡിയ അവകാശങ്ങള്‍ സ്വന്തമാക്കി Viacom 18. 2023-27 കാലയളവിലേക്കുള്ള മീഡിയ അവകാശങ്ങള്‍ 951 കോടി രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 7.09 കോടി രൂപയാണ് ഇത് വരിക.

ഇതേ കാലത്തേക്കുള്ള പുരുഷ ഐപിഎലും ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക ടി20 ലീഗിന്റെയും സംപ്രേക്ഷണാവകാശം Viacom 18 ന് ആണ്. മാര്‍ച്ച് 2023ലാണ് വനിത ഐപിഎലിന്റെ ഉദ്ഘാടന സീസൺ ആരംഭിയ്ക്കുക. അഞ്ച് ടീമുകളാണ് ലീഗിൽ കളിക്കുന്നത്.

ജനുവരി 25ന് വനിത ഐപിഎൽ ഫ്രാഞ്ചൈസികളുടെ ലേലം നടക്കും. താരങ്ങള്‍ക്ക് പങ്കാളിത്തത്തിനായി രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയ്യതി ജനുവരി 26ന് ആണ്. ലേലം ഫെബ്രുവരിയിൽ നടക്കും.

Exit mobile version