U-19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ആയുഷ് മാത്രെ ക്യാപ്റ്റൻ


ദുബായിൽ ഡിസംബർ 12 മുതൽ 21 വരെ നടക്കുന്ന എസിസി പുരുഷന്മാരുടെ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ 2025 നവംബർ 28-ന് പ്രഖ്യാപിച്ചു. ആയുഷ് മാത്രയെ ക്യാപ്റ്റനായും വിഹാൻ മൽഹോത്രയെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു.

വൈഭവ് സൂര്യവംശി, യുവരാജ് ഗോഹിൽ, വിക്കറ്റ് കീപ്പർമാരായ അഭിജ്ഞാൻ കുണ്ഡു, ഹർവൻഷ് സിംഗ്, കൂടാതെ ബൗളർമാരായ വേദാന്ത് ത്രിവേദി, നമൻ പുഷ്പക് തുടങ്ങിയ പ്രതിഭകൾ ഉൾപ്പെട്ട 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രാഹുൽ കുമാർ, ഹേംചൂദേശൻ ജെ, ബി.കെ. കിഷോർ, ആദിത്യ റാവത്ത് എന്നിവരാണ് സ്റ്റാൻഡ്ബൈ കളിക്കാർ, കിഷൻ കുമാർ സിംഗിന്റെ ഫിറ്റ്നസ് അനുസരിച്ചായിരിക്കും ടീമിൽ ഉൾപ്പെടുത്തുക.


ഗ്രൂപ്പ് എയിൽ പാകിസ്താനും രണ്ട് യോഗ്യതാ ടീമുകൾക്കുമൊപ്പമാണ് ഇന്ത്യ കളിക്കുന്നത്. ഡിസംബർ 12-ന് ഐസിസി അക്കാദമിയിൽ യോഗ്യതാ ടീം 1-നെയും, ഡിസംബർ 14-ന് ഇതേ വേദിയിൽ പാകിസ്താനെയും, ഡിസംബർ 16-ന് ദി സെവൻസിൽ യോഗ്യതാ ടീം 3-നെയും ഇന്ത്യ നേരിടും. മികച്ച ടീമുകൾ ഡിസംബർ 19-ന് സെമി ഫൈനലിലേക്കും ഫൈനൽ ഡിസംബർ 21-നും നടക്കും. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ചുറികളും സിക്സറുകളും നേടി റെക്കോർഡ് തകർത്ത ആയുഷ് മാത്രയാണ് ടീമിനെ നയിക്കുന്നത്.

India U19 squad for Asia Cup: Ayush Mhatre (C), Vaibhav Sooryavanshi, Vihaan Malhotra (vc), Vedant Trivedi, Abhigyan Kundu (wk), Harvansh Singh (wk), Yuvraj Gohil, Kanishk Chouhan, Khilan A. Patel, Naman Pushpak, D. Deepesh, Henil Patel, Kishan Kumar Singh*, Udhav Mohan, Aaron George.

Note: * – Subject to fitness clearance

Standby players: Rahul Kumar, Hemchudeshan J, B.K. Kishore, Aditya Rawat

Group A: India, Pakistan, Qualifier 1, Qualifier 3

Group B: Bangladesh, Sri Lanka, Afghanistan, Qualifier 2

അണ്ടർ 19 വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, നിക്കി പ്രസാദ് ക്യാപ്റ്റൻ

ഡിസംബർ 15 മുതൽ 22 വരെ മലേഷ്യയിലെ ക്വാലാലംപൂരിലെ ബയുമാസ് ക്രിക്കറ്റ് ഓവലിൽ നടക്കുന്ന അണ്ടർ 19 വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നിക്കി പ്രസാദ് ടീമിനെ നയിക്കും, സനിക ചാൽക്കെ വൈസ് ക്യാപ്റ്റൻ ആകും.

കഴിഞ്ഞ വർഷം ഇന്ത്യയുടെ അണ്ടർ 19 വനിതാ ടി 20 ലോകകപ്പ് വിജയികളായ ടീമിലെ ഗോംഗഡി തൃഷയും ഷബ്നം ഷക്കീലും ഉൾപ്പെടുന്ന പ്രധാന കളിക്കാർ ടീമിൽ ഉണ്ട്. ഡിസംബർ 15 ന് പാക്കിസ്ഥാനെതിരായ ഉദ്ഘാടന മത്സരത്തോടെ ഇന്ത്യ ക്യാമ്പെയിൻ ആരംഭിക്കും. പാകിസ്ഥാൻ, നേപ്പാൾ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യൻ ടീം ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യ U19 വനിതാ ഏഷ്യാ കപ്പ് 2024 സ്ക്വാഡ്

ക്യാപ്റ്റൻ: നിക്കി പ്രസാദ്
വൈസ് ക്യാപ്റ്റൻ: സനിക ചാൽക്കെ

ജി തൃഷ

കമാലിനി ജി (WK)

ഭവിക അഹിരെ (WK)

ഈശാവാരി അവധി

മിഥില വിനോദ്

ജോഷിത വി.ജെ

സോനം യാദവ്

പരുണിക സിസോദിയ

കേസരി ദൃതി

ആയുഷി ശുക്ല

ആനന്ദിത കിഷോർ

എംഡി ഷബ്നം

നന്ദന എസ്

സ്റ്റാൻഡ്ബൈസ്: ഹർലി ഗാല, ഹാപ്പി കുമാരി, ജി കാവ്യ ശ്രീ, ഗായത്രി സർവാസെ
നോൺ-ട്രാവലിംഗ് റിസർവ്: പ്രാപ്തി റാവൽ

13കാരനായ സൂര്യവൻഷി തിളങ്ങി, ശ്രീലങ്കയെ തകർത്ത് ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ

ദുബായിൽ നടന്ന സെമി ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിൻ്റെ ആധിപത്യ വിജയത്തോടെ ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. മിന്നുന്ന പ്രകടനം നടത്തിയ 13 കാരനായ വൈഭവ് സൂര്യവൻഷിയുടെ മികച്ച പ്രകടനം ഇന്ത്യക്ക് കരുത്തായി. വെറും 36 പന്തിൽ 67 റൺസ് അടിച്ചുകൂട്ടാൻ സൂര്യവംശിക്ക് ആയി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ശ്രീലങ്ക ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗ് ആക്രമണത്തിനെതിരെ പൊരുതുകയായിരുന്നു. 2/32 എന്ന നല്ല ബൗളിംഗ് കാഴ്ചവെച്ച കിരൺ ചോംലെയും ചേതൻ ശർമ്മയുടെ 3/32 എന്ന ബൗളിംഗും ശ്രീലങ്കയെ 173 റൺസിൽ നിർത്തി.

മറുപടിയായി, ഇന്ത്യയെ വെറും 21 ഓവറിൽ വിജയത്തിലെത്തിച്ചു. അടുത്തിടെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ യുവ പ്രതിഭ സൂര്യവംശി, തൻ്റെ ശ്രദ്ധേയമായ പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഡിസംബർ എട്ടിന് ദുബായിൽ നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശിനെയോ അല്ലെങ്കിൽ പാക്കിസ്ഥാനെയോ ഇന്ത്യ നേരിടും.

U19 ഏഷ്യാ കപ്പിൽ ഇന്ത്യ ജപ്പാനെ 211 റൺസിന് തകർത്തു

തിങ്കളാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് 2024 ലെ ഗ്രൂപ്പ് എ മത്സരത്തിൽ ജപ്പാനെതിരെ 211 റൺസിൻ്റെ വിജയത്തോടെ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. പാക്കിസ്ഥാനെതിരായ ഓപ്പണിംഗ് തോൽവിയോടെ ആയിരുന്നു ഇന്ത്യ ടൂർണമെന്റ് തുടങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 339/6 എന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. 118 പന്തിൽ ഏഴു ബൗണ്ടറികളോടെ പുറത്താകാതെ 122 റൺസുമായി ക്യാപ്റ്റൻ മുഹമ്മദ് അമൻ മുന്നിൽ നിന്നു നയിച്ചു. 29 പന്തിൽ 54 റൺസ് നേടിയ ആയുഷ് മാത്രെയും, 57 റൺസ് സംഭാവന ചെയ്ത കെപി കാർത്തികേയയും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. വെറും 12 പന്തിൽ 25 റൺസുമായി ഹാർദിക് രാജ് അവസാനം ആളിക്കത്തി .

മറുപടി ബാറ്റിംഗിനിറങ്ങിയ ജപ്പാന് 38.4 ഓവറിൽ 128 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 111 പന്തിൽ 50 റൺസെടുത്ത ഹ്യൂഗോ കെല്ലിയാണ് ജപ്പാൻ നിരയിൽ ആകെ തിളങ്ങിയത്. യുധാജിത് ഗുഹ ഏഴ് ഓവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ചേതൻ ശർമ്മ, ഹാർദിക് രാജ്, കാർത്തികേയ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി സമഗ്രമായ വിജയം ഉറപ്പിച്ചു.

രണ്ട് പോയിൻ്റും +1.680 എന്ന ആരോഗ്യകരമായ നെറ്റ് റൺ റേറ്റുമായി ഗ്രൂപ്പ് എയിൽ ഇന്ത്യ ഇപ്പോൾ മൂന്നാമതാണ്. പാക്കിസ്ഥാനും യുഎഇയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു.

അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടു

ദുബായ്, നവംബർ 30: ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ 43 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത പാകിസ്ഥാൻ, 147 പന്തിൽ 159 റൺസ് നേടിയ ഷഹ്‌സൈബ് ഖാൻ്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ 281/7 എന്ന സ്‌കോറാണ് നേടിയത്. 94 പന്തിൽ 60 റൺസ് സംഭാവന ചെയ്ത ഉസ്മാൻ ഖാനുമായുള്ള 160 റൺസിൻ്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് കളിയിലെ ഹൈലൈറ്റായിരുന്നു.

തുടക്കത്തിലെ വിക്കറ്റ് വീണത് ഇന്ത്യയുടെ ചെയ്സ് പാളാൻ കാരണമാഉഇ. ഓപ്പണർ ആയുഷ് മാത്രെ 20 റൺസിന് പുറത്തായി, യുവതാരം വൈഭവ് സൂര്യവൻഷി 1 റൺസ് മാത്രമെ എടുത്തുള്ളൂ. പുറത്തായി. 77 പന്തിൽ 67 റൺസെടുത്ത നിഖിൽ കുമാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ, എന്നാൽ അദ്ദേഹം പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. ഹർവൻഷ് സിംഗ് (26), മലയാളി താരം മുഹമ്മദ് ഇനാൻ (30) എന്നിവർ ചെറുത്തുനിൽപ്പ് പ്രകടിപ്പിച്ചെങ്കിലും ഇന്ത്യ 47.1 ഓവറിൽ 238 റൺസിന് പുറത്തായി. മാച്ച് വിന്നിംഗ് സെഞ്ച്വറിക്ക് ഷഹസൈബ് ഖാൻ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

U19 ഏഷ്യാ കപ്പ്, മലയാളി താരം മുഹമ്മദ് ഇനാൻ ഇന്ത്യൻ ടീമിൽ

2024ലെ U19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം മുഹമ്മദ് ഇനാൻ ഇടം നേടി. തൃശൂർ അയ്യന്തോൾ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ. നേരത്തെ ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യയുടെ പരമ്പരയിലും സ്പിന്നറായ ഇനാൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

മുഹമ്മദ് ഇനാൻ

ബിഹാറിൽ നിന്നുള്ള 13 കാരനായ വൈഭവ് സൂര്യവൻഷിയെയും ബിസിസിഐ ഇന്ത്യയുടെ 15 അംഗ ടീമിലേക്ക് തിരഞ്ഞെടുത്തു. നവംബർ 30 മുതൽ ഡിസംബർ 8 വരെ യുഎഇയിൽ നടക്കുന്ന ടൂർണമെൻ്റ് 50 ഓവർ ഫോർമാറ്റിലാണ് നടക്കുക. ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് അമൻ ആണ് ടീമിന്റെ ക്യാപ്റ്റൻ.

India U19 Squad for Asia Cup 2024

Ayush Mhatre, Vaibhav Sooryavanshi, C Andre Siddarth, Mohd. Amaan (C), Kiran Chormale (VC), Pranav Pant, Harvansh Singh Pangalia (WK), Anurag Kawde (WK), Hardik Raj, Md. Enaan, KP Karthikeya, Samarth Nagaraj, Yudhajit Guha, Chetan Sharma, Nikhil Kumar.

U19 ഏഷ്യാ കപ്പ് ഷെഡ്യൂൾ വന്നു: ഇന്ത്യ പാകിസ്ഥാനെ നേരിട്ട് കൊണ്ട് ടൂർണമെന്റ് ആരംഭിക്കും

2024 ലെ പുരുഷന്മാരുടെ U19 ഏഷ്യാ കപ്പിൻ്റെ ഷെഡ്യൂൾ പുറത്തിറങ്ങി. 50 ഓവർ ടൂർണമെൻ്റ് നവംബർ 29 മുതൽ ഡിസംബർ 8 വരെ യുഎഇയിലും ദുബായിലും ഷാർജയിലും നടക്കും.

ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ മത്സരങ്ങൾ:

നവംബർ 30: ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യ vs

ഡിസംബർ 2: ഷാർജയിൽ ഇന്ത്യയും ജപ്പാനും

ഡിസംബർ 4: ഷാർജയിൽ ഇന്ത്യയും യുഎഇയും

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ ഡിസംബർ ആറിന് നടക്കുന്ന സെമിയിൽ എത്തും. ഫൈനൽ ഡിസംബർ എട്ടിന് ദുബായിൽ നടക്കും.

ടീമുകളും ഗ്രൂപ്പുകളും:

ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, ജപ്പാൻ, യു.എ.ഇ

ഗ്രൂപ്പ് ബി: ബംഗ്ലാദേശ് (കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ), ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, നേപ്പാൾ

നവംബർ 29 ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും ശ്രീലങ്ക നേപ്പാളിനെയും നേരിടുന്നതോടെയാണ് ടൂർണമെൻ്റ് ആരംഭിക്കുന്നത്.

2024 ലെ അണ്ടർ 19 ഏഷ്യാ കപ്പ് യുവ ക്രിക്കറ്റ് കളിക്കാർക്ക് ഒരു പ്രാദേശിക വേദിയിൽ തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിക്കുമ്പോൾ തിളങ്ങാൻ വലിയ അവസരം നൽകും.

പാകിസ്താനും ഇന്ത്യയും തോറ്റു, U-19 ഏഷ്യാ കപ്പിൽ ബംഗ്ലാദേശ് യു എ ഇ ഫൈനൽ

U19 ഏഷ്യാ കപ്പ് സെമിഫൈനലിൽ ഇന്ത്യയും പാകിസ്താനും പരാജയപ്പെട്ടു. ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് U19 ഏഷ്യാ കപ്പിന്റെ ഫൈനലിലേക്ക് ബംഗ്ലാദേശ് കടന്നു. ടൂർണമെന്റിന്റെ ഫൈനലിൽ അവർ ഇനി യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ (യുഎഇ) നേരിടും. പാകിസ്താനെ 11 റൺസിന് തോൽപ്പിച്ച് ആണ് യുഎഇ ഫൈനലിൽ എത്തിയത്.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.4 ഓവറിൽ 188 റൺസിന് പുറത്തായി. മുഷീർ ഖാനും മുരുകൻ അഭിഷേക്കും യഥാക്രമം 50 ഉം 62 ഉം സ്കോർ ചെയ്തെങ്കിലും അവരുടെ ശ്രമം പാഴായി. ഇന്ത്യ 15.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിൽ ഒതുങ്ങിയതിന് ശേഷം ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

10-1-41-4 എന്ന കണക്കുകളോടെ മറുഫ് മൃദയാണ് ബംഗ്ലാദേശിനായി ബൗൾ കൊണ്ട് തിളങ്ങിയത്. മറുപടൊ ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിൽ മൂന്ന് വിക്കറ്റിന് 34 എന്ന നിലയിൽ പതറി എങ്കിലും ആരിഫുൾ ഇസ്‌ലാമും അഹ്‌രാർ അമിനും നാലാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ട് അവരെ ജയത്തിലേക്ക് നയിച്ചു.

ആരിഫുൾ 90 പന്തിൽ 94 റൺസെടുത്തപ്പോൾ അമീൻ 44 റൺസെടുത്തു. ഇന്ത്യക്കായി നമാൻ തിവാരിയും രാജ് ലിംബാനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, എന്നാൽ ബംഗ്ലാദേശ് 7.1 ഓവർ ശേഷിക്കെ ലക്ഷ്യം മറികടന്നു.

Exit mobile version