U-19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ആയുഷ് മാത്രെ ക്യാപ്റ്റൻ


ദുബായിൽ ഡിസംബർ 12 മുതൽ 21 വരെ നടക്കുന്ന എസിസി പുരുഷന്മാരുടെ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ 2025 നവംബർ 28-ന് പ്രഖ്യാപിച്ചു. ആയുഷ് മാത്രയെ ക്യാപ്റ്റനായും വിഹാൻ മൽഹോത്രയെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു.

വൈഭവ് സൂര്യവംശി, യുവരാജ് ഗോഹിൽ, വിക്കറ്റ് കീപ്പർമാരായ അഭിജ്ഞാൻ കുണ്ഡു, ഹർവൻഷ് സിംഗ്, കൂടാതെ ബൗളർമാരായ വേദാന്ത് ത്രിവേദി, നമൻ പുഷ്പക് തുടങ്ങിയ പ്രതിഭകൾ ഉൾപ്പെട്ട 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രാഹുൽ കുമാർ, ഹേംചൂദേശൻ ജെ, ബി.കെ. കിഷോർ, ആദിത്യ റാവത്ത് എന്നിവരാണ് സ്റ്റാൻഡ്ബൈ കളിക്കാർ, കിഷൻ കുമാർ സിംഗിന്റെ ഫിറ്റ്നസ് അനുസരിച്ചായിരിക്കും ടീമിൽ ഉൾപ്പെടുത്തുക.


ഗ്രൂപ്പ് എയിൽ പാകിസ്താനും രണ്ട് യോഗ്യതാ ടീമുകൾക്കുമൊപ്പമാണ് ഇന്ത്യ കളിക്കുന്നത്. ഡിസംബർ 12-ന് ഐസിസി അക്കാദമിയിൽ യോഗ്യതാ ടീം 1-നെയും, ഡിസംബർ 14-ന് ഇതേ വേദിയിൽ പാകിസ്താനെയും, ഡിസംബർ 16-ന് ദി സെവൻസിൽ യോഗ്യതാ ടീം 3-നെയും ഇന്ത്യ നേരിടും. മികച്ച ടീമുകൾ ഡിസംബർ 19-ന് സെമി ഫൈനലിലേക്കും ഫൈനൽ ഡിസംബർ 21-നും നടക്കും. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ചുറികളും സിക്സറുകളും നേടി റെക്കോർഡ് തകർത്ത ആയുഷ് മാത്രയാണ് ടീമിനെ നയിക്കുന്നത്.

India U19 squad for Asia Cup: Ayush Mhatre (C), Vaibhav Sooryavanshi, Vihaan Malhotra (vc), Vedant Trivedi, Abhigyan Kundu (wk), Harvansh Singh (wk), Yuvraj Gohil, Kanishk Chouhan, Khilan A. Patel, Naman Pushpak, D. Deepesh, Henil Patel, Kishan Kumar Singh*, Udhav Mohan, Aaron George.

Note: * – Subject to fitness clearance

Standby players: Rahul Kumar, Hemchudeshan J, B.K. Kishore, Aditya Rawat

Group A: India, Pakistan, Qualifier 1, Qualifier 3

Group B: Bangladesh, Sri Lanka, Afghanistan, Qualifier 2

റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ്: വൈഭവ് സൂര്യവംശിയുടെ 32 പന്തിൽ സെഞ്ചുറി; യു.എ.ഇ.ക്കെതിരെ റെക്കോർഡ് പ്രകടനം


ദോഹയിൽ നടന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ് 2025-ൽ യു.എ.ഇ.ക്കെതിരെ ഇന്ത്യ ‘എ’യ്ക്ക് വേണ്ടി 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി 32 പന്തിൽ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്ത് തരംഗമായി. രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിക്കുന്ന ഈ യുവ ഇടംകൈയ്യൻ താരം 10 ബൗണ്ടറികളും 9 സിക്സറുകളും പറത്തി. .

ഈ വർഷം ആദ്യം ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി നേടിയ 35 പന്തിലെ സെഞ്ചുറി റെക്കോർഡ് തിരുത്തിക്കൊണ്ട് വൈഭവ് തൻ്റെ രണ്ടാമത്തെ ടി20 സെഞ്ചുറിയാണ് നേടിയത്. പുരുഷ ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറികളിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ വൈഭവിന്റെ 32 പന്തിലെ സെഞ്ചുറി. 2024-ൽ 28 പന്തിൽ സെഞ്ചുറി നേടിയ ഋഷഭ് പന്ത്, ഉർവിൽ പട്ടേൽ, അഭിഷേക് ശർമ്മ എന്നിവർ മാത്രമാണ് ഈ റെക്കോർഡിൽ മുന്നിലുള്ളത്.


വെറും 42 പന്തിൽ 11 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടെ 144 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ഓൾ-ടൈം ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് തകർക്കാൻ ഒരുങ്ങുന്നതിനിടയിൽ 13-ാം ഓവറിലാണ് താരം പുറത്തായത്.

യുവ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി വൈഭവ് സൂര്യവംശി: ബ്രിസ്‌ബേനിൽ റെക്കോർഡ് സെഞ്ചുറി


ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഓസ്‌ട്രേലിയൻ മണ്ണിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തെ ഒരിക്കൽ കൂടെ ഞെട്ടിച്ചിരിക്കുകയാണ്. ബ്രിസ്‌ബേനിലെ ഇയാൻ ഹീലി ഓവലിൽ ഓസ്‌ട്രേലിയ അണ്ടർ-19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിലാണ് ഈ 14-കാരൻ വെറും 78 പന്തിൽ സെഞ്ചുറി നേടി ചരിത്രം കുറിച്ചത്.

ആകെ വെറും 86 പന്തുകളിൽ നിന്ന് 113 റൺസ് നേടി. എട്ട് സിക്സറുകളും ഒമ്പത് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഈ തീപ്പൊരി ഇന്നിംഗ്‌സ്. ഒരു യൂത്ത് ടെസ്റ്റ് ഇന്നിംഗ്‌സിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന പുതിയ റെക്കോർഡാണ് ഇതിലൂടെ താരം സ്വന്തമാക്കിയത്.


ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 243-ന് മറുപടി നൽകാൻ ക്രീസിലെത്തിയ താരം, വേദാന്ത് ത്രിവേദിയുമായി ചേർന്ന് 152 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. 78 പന്തിലെ സെഞ്ചുറിയോടെ, ഓസ്‌ട്രേലിയൻ മണ്ണിലെ ഏറ്റവും വേഗമേറിയ യൂത്ത് ടെസ്റ്റ് സെഞ്ചുറിയെന്ന റെക്കോർഡ് തകർന്നു. ഓസ്‌ട്രേലിയയുടെ ലിയാം ബ്ലാക്ക്‌ഫോർഡ് സ്ഥാപിച്ച 124 പന്തുകളിലെ റെക്കോർഡാണ് സൂര്യവംശി പഴങ്കഥയാക്കിയത്. കൂടാതെ, 15 വയസ്സ് തികയുന്നതിന് മുമ്പ് 100-ൽ കുറവ് പന്തുകളിൽ രണ്ട് യൂത്ത് ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായും അദ്ദേഹം മാറി. ബ്രണ്ടൻ മക്കല്ലത്തിന്റെ ദീർഘകാല റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.


വൈഭവ് സൂര്യവൻശിയെ ഏഷ്യാ കപ്പ് ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാന്ത്


ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് 2025-നുള്ള ടീം പ്രഖ്യാപനം നാളെ വരാൻ ഇരിക്കെ , 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃസ് ശ്രീകാന്ത് രംഗത്തെത്തി. ചൊവ്വാഴ്ച, ഓഗസ്റ്റ് 19-ന് സെലക്ഷൻ കമ്മിറ്റി യോഗം ചേരാനിരിക്കെ, ആണ് ഈ ആവശ്യം.


സൂര്യവംശി ഐ‌പി‌എൽ 2025-ൽ രാജസ്ഥാൻ റോയൽസിനായി, ഏഴ് മത്സരങ്ങളിൽ നിന്ന് 252 റൺസ് നേടി. 200-ൽ അധികം സ്‌ട്രൈക്ക് റേറ്റ് കീപ്പ് ചെയ്ത സൂര്യവംശി, ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 പരമ്പരയിലും മികച്ച പ്രകടനം തുടർന്നതോടെയാണ് ഈ യുവതാരം സീനിയർ ടീമിലേക്ക് പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നത്. 16-ാം വയസ്സിൽ സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചതുമായി താരതമ്യം ചെയ്ത ശ്രീശാന്ത്, പ്രായം ഒരു വിഷയമല്ലെന്നും സൂര്യവംശിയുടെ പക്വതയുള്ള കളി മതി ടീമിൽ ഉൾപ്പെടുത്താൻ എന്നും അഭിപ്രായപ്പെട്ടു.


ഓസ്‌ട്രേലിയൻ പര്യടനത്തിന് ഇന്ത്യ U19 ടീമിനെ ആയുഷ് മാത്രെ നയിക്കും; സൂര്യവംശി ടീമിൽ


സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ U19 ടീമിനെ ആയുഷ് മാത്രെ നയിക്കും. വിഹാൻ മൽഹോത്രയെ വൈസ് ക്യാപ്റ്റനായി നിയമിച്ചപ്പോൾ, അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ താരം വൈഭവ് സൂര്യവംശി ടീമിൽ ഇടം നിലനിർത്തി.


സെപ്റ്റംബർ 21-ന് നോർത്ത്‌സിൽ ആരംഭിച്ച് ഒക്ടോബർ 10-ന് മക്കായ്‌യിൽ അവസാനിക്കുന്ന പര്യടനത്തിൽ യുവ ഇന്ത്യൻ ടീം ഓസ്‌ട്രേലിയ U19 നെതിരെ മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളും കളിക്കും.
ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ മ്ഹാത്രെയും സൂര്യവംശിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏകദിനങ്ങളിൽ സൂര്യവംശി 355 റൺസ് അടിച്ചുകൂട്ടി, അതിൽ യൂത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഉൾപ്പെടുന്നു.

ടെസ്റ്റ് മത്സരങ്ങളിൽ മ്ഹാത്രെ 340 റൺസ് നേടി, രണ്ട് സെഞ്ച്വറികളും യൂത്ത് ടെസ്റ്റ് ചരിത്രത്തിലെ റെക്കോർഡ് വേഗതയേറിയ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഇന്ത്യ U19 സ്ക്വാഡ്: ആയുഷ് മ്ഹാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, രാഹുൽ കുമാർ, അഭിജ്ഞാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, നമൻ പുഷ്പക്, ഹെനിൽ പട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ, അൻമോൽജീത് സിംഗ്, ഖിലൻ പട്ടേൽ, ഉദവ് മോഹൻ, അമൻ ചൗഹാൻ.
സ്റ്റാൻഡ്ബൈസ്: യുധാജിത് ഗുഹ, ലക്ഷ്മൺ, ബി.കെ. കിഷോർ, അലങ്ക്രിത് രാപോലെ, അർണവ് ബുഗ്ഗ.

വൈഭവ് അൺസ്റ്റോപ്പബിൾ! 52 പന്തിൽ സെഞ്ച്വറിയുമായി സൂര്യവൻശി

വൈഭവ് സൂര്യവംശിക്ക് അണ്ടർ 19 ഏകദിനത്തിലെ അതിവേഗ സെഞ്ച്വറി.
ഇംഗ്ലണ്ടിൽ നടക്കുന്ന അണ്ടർ 19 ഏകദിന പരമ്പരയിൽ മികച്ച ഫോം തുടർന്നുകൊണ്ട് വൈഭവ് സൂര്യവംശി വെറും 52 പന്തിൽ പുറത്താകാതെ സെഞ്ച്വറി നേടി. ഇന്ത്യൻ അണ്ടർ 19 തലത്തിൽ ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്.

7 സിക്സറുകളും 9 ഫോറുകളും ഉൾപ്പെട്ട അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്ത് യുവതാരം തരംഗമായി മാറുന്നതിന്റെ സൂചനയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളായി വൈഭവ് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ.


നേരത്തെ 19 പന്തിൽ നിന്ന് 48 റൺസ്, 34 പന്തിൽ നിന്ന് 45 റൺസ്, 31 പന്തിൽ നിന്ന് 86 റൺസ് എന്നിങ്ങനെ മികച്ച പ്രകടനങ്ങൾ ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ കാഴ്ചവെച്ചിരുന്നു. അവസാനം റിപ്പോർട്ട് കിട്ടുമ്പോൾ വൈഭവ് 60 പന്തിൽ 114 റൺസുമായി ക്രീസിൽ നിൽക്കുകയാണ്‌. ഇന്ത്യ 21 ഓവറിൽ 182/1 എന്ന നിലയിലാണ്. ഇനിയും 19 ഓവറുകൾ ബാക്കിയുണ്ട്.

വൈഭവ് സൂര്യവൻശി അത്ഭുതം തന്നെ! 31 പന്തിൽ 86 അടിച്ച് വീണ്ടും വെടിക്കെട്ട്


ഇംഗ്ലണ്ടിനെതിരായ നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 19 ഏകദിന പരമ്പരയിൽ വൈഭവ് സൂര്യവൻശി മികച്ച ഫോം തുടർന്നു. മൂന്നാം മത്സരത്തിൽ വെറും 31 പന്തിൽ നിന്ന് 86 റൺസ് അടിച്ചുകൂട്ടി, അതിൽ ആറ് ഫോറുകളും ഒമ്പത് കൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു.

ഇടംകൈയ്യൻ ബാറ്റ്സ്മാൻ വെറും 20 പന്തിൽ അർധസെഞ്ചുറി നേടി, ഇത് അണ്ടർ 19 ഏകദിനങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറിയാണ്. 2016-ൽ നേപ്പാളിനെതിരെ 18 പന്തിൽ അർധസെഞ്ചുറി നേടിയ റിഷഭ് പന്ത് മാത്രമാണ് ഈ തലത്തിൽ ഇന്ത്യക്കായി വേഗത്തിൽ അർധസെഞ്ചുറി നേടിയത്.


269 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിലാണ്. ജെയിംസ് മിന്റോയുടെ പന്തിൽ സിക്സറടിച്ചാണ് വൈഭവ് അർധസെഞ്ചുറി തികച്ചത്, പിന്നീട് തിരിഞ്ഞുനോക്കിയില്ല. സെഞ്ചുറി നഷ്ടമായെങ്കിലും, അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ഒരു മികച്ച ചേസിന് അടിത്തറ പാകി.


14 വയസ്സുകാരനായ സൂര്യവംശിയുടെ ഈ പ്രകടനം ഈ പരമ്പരയിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. ആദ്യ മത്സരത്തിൽ വെറും 19 പന്തിൽ നിന്ന് 48 റൺസ് നേടിയിരുന്നു, തുടർന്ന് രണ്ടാം മത്സരത്തിൽ 34 പന്തിൽ നിന്ന് 45 റൺസ് നേടി. മൂന്ന് മത്സരങ്ങളിലായി അദ്ദേഹത്തിന്റെ റൺസ് 179 ആയി ഉയർന്നു.

വീണ്ടും വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവൻശി! ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ


കൗണ്ടി ഗ്രൗണ്ടിൽ നടന്ന രണ്ടാം യൂത്ത് ഏകദിനത്തിൽ ഇംഗ്ലണ്ട് അണ്ടർ 19-നെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അണ്ടർ 19 ടീം 49 ഓവറിൽ 290 റൺസിന് ഓൾ ഔട്ടായി.
ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ആയുഷ് മത്രെ പുറത്തായെങ്കിലും, വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗും (34 പന്തിൽ 45 റൺസ്, 5 ഫോർ, 3 സിക്സ്) വിഹാൻ മൽഹോത്രയുടെ മികച്ച പ്രകടനവും (68 പന്തിൽ 49 റൺസ്) ഇന്ത്യക്ക് മികച്ച തിരിച്ചുവരവ് നൽകി. ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്ത് മികച്ച അടിത്തറ പാകി.


മധ്യനിരയിൽ രാഹുൽ കുമാർ (47 പന്തിൽ 47), കനിഷ്ക് ചൗഹാൻ (40 പന്തിൽ 45) എന്നിവർ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി സ്കോർബോർഡ് ചലിപ്പിച്ചു. ഇവരുടെ 78 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചു. അഭിജ്ഞാൻ കുണ്ടു 41 പന്തിൽ 32 റൺസ് നേടി മികച്ച പിന്തുണ നൽകി.


ഇംഗ്ലണ്ട് ബൗളർമാർക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു. എ.എം. ഫ്രഞ്ച് 71 റൺസിന് 4 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഡെത്ത് ഓവറുകളിലെ അദ്ദേഹത്തിന്റെ പ്രകടനം നിർണായകമായിരുന്നു. അലക്സ് ഗ്രീനും ജാക്ക് ഹോമും മൂന്ന് വിക്കറ്റ് വീതം പങ്കുവെച്ച് മധ്യ ഓവറുകളിൽ ഇന്ത്യയുടെ റൺറേറ്റ് നിയന്ത്രിച്ചു.


26 വൈഡുകളും 4 നോ-ബോളുകളും ഉൾപ്പെടെ 32 അധിക റൺസ് ഇന്ത്യയുടെ സ്കോറിന് വലിയ സംഭാവന നൽകി. ഈ മത്സരാധിഷ്ഠിത സ്കോർ പ്രതിരോധിക്കാൻ സന്ദർശകർക്ക് കഴിയുമോ എന്ന് ഇനി കണ്ടറിയാം.

Exit mobile version