പൊരുതിയത് പെരേരമാര്‍ മാത്രം, 193 റണ്‍സിനു ഓള്‍ഔട്ട് ആയി ശ്രീലങ്ക

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഏകദിനത്തില്‍ തിരിച്ചടി. ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മൂന്നാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കാഗിസോ റബാഡയും തബ്രൈസ് ഷംസിയും ആണ് ലങ്കന്‍ പതനത്തിനു കാരണമായത്. 36/5 എന്ന നിലയിലേക്ക് വീണ ലങ്കയെ കുശല്‍ പെരേര-തിസാര പെരേര കൂട്ടുകെട്ടാണ് കരകയറ്റിയത്.

ആറാം വിക്കറ്റില്‍ 92 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 49 റണ്‍സ് നേടിയ തിസാര പെരേരയെ ഷംസി പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. എട്ടാം വിക്കറ്റായി പുറത്താകുമ്പോള്‍ കുശല്‍ പെരേര 81 റണ്‍സ് നേടിയിരുന്നു. റബാഡയും തബ്രൈസ് ഷംസിയും നാല് വീതം വിക്കറ്റ് നേടി. ലുംഗിസാനി ഗിഡിയ്ക്കാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷംസി ശ്രീലങ്കയിലേക്ക് മടങ്ങിയെത്തി

വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രൈസ് ഷംസി വീണ്ടും കൊളംബോയില്‍ തിരിച്ചെത്തി. ശ്രീലങ്കയ്ക്കെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ താരം സെലക്ഷനു ലഭ്യമാണെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്. ഇതോടെ ലെഗ് സ്പിന്നര്‍ ഷോണ്‍ വോന്‍ ബെര്‍ഗിന്റെ അരങ്ങേറ്റ സാധ്യതകള്‍ മങ്ങും.

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 278 റണ്‍സിനു പരാജയപ്പെട്ടിരുന്നു. ഷംസി മത്സരത്തില്‍ രണ്ടിന്നിംഗ്സുകളിലായി 4 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷംസി ശ്രീലങ്കയില്‍ നിന്ന് മടങ്ങുന്നു

വ്യക്തിപരമായ കാരണങ്ങളാല്‍ ശ്രീലങ്കന്‍ പര്യടനം മതിയാക്കി സ്പിന്നര്‍ തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നു. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടുവങ്കിലും മത്സരത്തില്‍ ഷംസി 4 വിക്കറ്റ് നേടിയിരുന്നു. ജൂലൈ 20നു ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കേശവ് മഹാരാജിനെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുമെന്ന് വേണം ഇനി മനസ്സിലാക്കുവാന്‍.

സ്ക്വാഡിലെ മറ്റൊരു സ്പിന്നര്‍ നവാഗതനായി ഷോണ്‍ വോന്‍ ബെര്‍ഗ് ആണ്. താരം മികച്ച ഒരു ബാറ്റ്സ്മാന്‍ കൂടിയാണെന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതും കൂടി കണക്കിലെടുക്കുമ്പോള്‍ താരത്തിനു അരങ്ങേറ്റം ലഭിച്ചേക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീലങ്കയുടെ നടുവൊടിച്ച് കാഗിസോ റബാഡ, കരുണാരത്നേയുടെ വീരോചിതമായ പോരാട്ടം

ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്കയുടെ നടുവൊടിച്ച് കാഗിസോ റബാഡ. ആദ്യ സെഷനില്‍ 93/2 എന്ന ഭേദപ്പെട്ട നിലയില്‍ അവസാനിച്ച ശ്രീലങ്കന്‍ ബാറ്റിംഗിനു രണ്ടാം സെഷനില്‍ മഴ തടസപ്പെടുത്തിയപ്പോള്‍  161/6 എന്ന നിലയിലാണ്. രണ്ടാം സെഷനില്‍ 20.2 ഓവറില്‍ 68 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 80 റണ്‍സുമായി ദിമുത് കരുണാരത്നേ ക്രീസില്‍ നില്‍ക്കുകയാണ്. താരത്തിന്റെ വീരോചിതമായ പ്രകടനം മാത്രമാണ് ആദ്യ ദിവസം ശ്രീലങ്കയ്ക്ക് അഭിമാനിയ്ക്കുവാന്‍ അവസരം നല്‍കിയിരിക്കുന്നത്.

കുശല്‍ മെന്‍ഡിസിനെ പുറത്താക്കി സ്റ്റെയിന്‍ തുടക്കമിട്ട തകര്‍ച്ച പൂര്‍ത്തിയാക്കിയത് കാഗിസോ റബാഡയാണ്. 36ാം ഓവറില്‍ 3 പന്തുകളുടെ വ്യത്യാസത്തില്‍ ആഞ്ചലോ മാത്യൂസിനെയും റോഷെന്‍ സില്‍വയെയും പുറത്താക്കി റബാഡ തന്റെ ഉഗ്രരൂപം പുറത്തെടുക്കുകയായിരുന്നു.

115/2 എന്ന നിലില്‍ നിന്ന് 119/5 എന്ന നിലയിലേക്ക് തകര്‍ന്ന ശ്രീലങ്കയെ മത്സരത്തില് സജീവമാക്കി നിര്‍ത്തിയത് ദിമുത് കരുണാരത്നേയുടെ പോരാട്ട വീര്യമാണ്. ആറാം വിക്കറ്റില്‍ കരുണാരത്നേ-ഡിക്ക്വെല്ല കൂട്ടുകെട്ട് 42 റണ്‍സ് നേടി മുന്നേറുന്നതിനിടെ തബ്രൈസ് ഷംസി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ഇന്നിംഗ്സില്‍ ഷംസി സ്വന്തമാക്കുന്ന രണ്ടാം വിക്കറ്റാണിത്.

ആറാം വിക്കറ്റ് വീണയുടനെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. മഴ പെയ്തതോടെ അമ്പയര്‍മാര്‍ ചായ സമയം പ്രഖ്യാപിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version