അൽ-നാസർ വിട്ട സ്റ്റെഫാനോ പിയോളി ഫിയോറെന്റിനയിൽ എത്തി


ഇറ്റാലിയൻ പരിശീലകൻ സ്റ്റെഫാനോ പിയോളി ഫിയോറെന്റിനയിലേക്ക് മടങ്ങിയെത്തി. സൗദി ക്ലബ്ബായ അൽ-നാസറിലെ ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. അദ്ദേഹത്തിന്റെ നിയമനം ക്ലബ്ബ് ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1989 മുതൽ 1995 വരെ ഒരു കളിക്കാരനെന്ന നിലയിൽ ഫിയോറെന്റിനയെ പ്രതിനിധീകരിച്ച പിയോളിയുടെ പരിശീലകനെന്ന നിലയിൽ ഇത് രണ്ടാം വരവാണ്.


ജൂണിൽ 2027 വരെ കരാർ നീട്ടിയതിന് ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി രാജിവെച്ച റാഫേലെ പാലാഡിനോയ്ക്ക് പകരക്കാരനായാണ് പിയോളി എത്തുന്നത്. 2028 ജൂൺ 30 വരെ ക്ലബ്ബിൽ തുടരുന്ന പുതിയ കരാറിലാണ് പിയോളി ഒപ്പുവെച്ചതെന്ന് ഫിയോറെന്റിന സ്ഥിരീകരിച്ചു.


കഴിഞ്ഞ സീസണിൽ സീരി എയിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഫിയോറെന്റിന, യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിലേക്ക് യോഗ്യത നേടിയിരുന്നു.
59 വയസ്സുകാരനായ പിയോളി സൗദി പ്രോ ലീഗിൽ അൽ-നാസറിനെ മൂന്നാം സ്ഥാനത്തെത്തിച്ചതിന് ശേഷം ആണ് ക്ലബ്ബ് വിട്ടത്.


ബൊളോണിയ, ഇന്റർ മിലാൻ എന്നിവ ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ പരിശീലകനായിരുന്ന പിയോളിക്ക് എസി മിലാനിൽ വളരെ വിജയകരമായ അഞ്ച് വർഷത്തെ സ്പെല്ലുണ്ടായിരുന്നു. 2021-22 സീസണിൽ ഒരു ദശാബ്ദത്തിലേറെയായി മിലാൻ നേടുന്ന ആദ്യത്തെ സീരി എ കിരീടത്തിലേക്ക് റോസോനേരിയെ നയിച്ചത് അദ്ദേഹമാണ്.


സൗദി ക്ലബ്ബ് അൽ നസർ വിടാൻ ഒരുങ്ങി സ്റ്റെഫാനോ പിയോളി, ഫിയോറന്റീനയുടെ അടുത്ത പരിശീലകനാകും

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിന്റെ പരിശീലക സ്ഥാനം ഒഴിയാൻ സ്റ്റെഫാനോ പിയോളി തീരുമാനിച്ചതായി റിപ്പോർട്ടുകൾ ‌ സീരി എ ക്ലബ്ബായ ഫിയോറന്റീനയുടെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹം അടുത്തതായി ചുമതലയേൽക്കും. ഈ നീക്കത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുത്തിട്ടുണ്ടെന്നും, അൽ നാസറുമായുള്ള കരാർ അവസാനിപ്പിച്ച് ഫിയോറന്റീനയുമായുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


59 വയസ്സുകാരനായ പിയോളി ജൂലൈയിൽ ഫിയോറന്റീനയുടെ ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 മുതൽ 2019 വരെ ഫിയോറന്റീനയുടെ പരിശീലകനായിരുന്ന പിയോളിക്ക് ക്ലബ്ബുമായി നല്ല ബന്ധമുണ്ട്. എസി മിലാനെ സീരി എ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പന്നനായ പിയോളി, ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം നിരസിച്ചതിന് ശേഷമാണ് ഫിയോറന്റീനയിലേക്ക് എത്തുന്നത്.

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ അൽ-നസർ പരിശീലകനെ പുറത്താക്കാൻ സാധ്യത


എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ അൽ-നസർ പരിശീലകൻ സ്റ്റെഫാനോ പിയോളിയുമായി വേർപിരിയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ തുടങ്ങിയ താരങ്ങളുണ്ടായിട്ടും, സൗദി ക്ലബ്ബ് സെമി ഫൈനലിൽ കവാസാക്കി ഫ്രോണ്ടേലിനോട് 3-2ന് തോറ്റു. ഇത് മുൻ എസി മിലാൻ പരിശീലകനായ പിയോളിയുടെ സ്ഥാനത്തിന് ഭീഷണിയായിരിക്കുകയാണ്.

2024-25 സീസണിന്റെ തുടക്കത്തിലാണ് പിയോളി അൽ-നാസറിൽ എത്തിയത്.
വർഷം 12 മില്യൺ യൂറോയുടെ കരാർ 2027 വരെ പിയോളിക്ക് ഉണ്ടെങ്കിലും, റൊണാൾഡോയുമായുള്ള അഭിപ്രായഭിന്നതകളും ലീഗിലെ മൂന്നാം സ്ഥാനവും കാരണം ജൂണിൽ ഒരു ബ്രേക്ക് ക്ലോസ് ഉപയോഗിക്കാൻ ക്ലബ്ബ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത സീസണിൽ പിയോളി തുടരാൻ സാധ്യതയില്ലെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


പുറത്താക്കുകയാണെങ്കിൽ, റോമയെ പോലുള്ള സീരി എ ക്ലബ്ബുകൾ പിയോളിയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

അൽ നസർ ലൂയിസ് കാസ്ട്രോയെ പുറത്താക്കി, പുതിയ പരിശീലകനായി സ്റ്റെഫാനോ പിയോളി എത്തും

സൗദി പ്രോ ലീഗിലെ തുടർച്ചയായി തൃപ്തികരമല്ലാത്ത പ്രകടനത്തെ തുടർന്ന് മുഖ്യ പരിശീലകൻ ലൂയിസ് കാസ്ട്രോയെ പുറത്താക്കിയ കാര്യം അൽ നസർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എസി മിലാൻ്റെ മു‌ൻ പരിശീലകനായ സ്റ്റെഫാനോ പിയോളി, മാനേജർ റോൾ ഏറ്റെടുക്കാൻ അൽ-നാസറുമായി വിപുലമായ ചർച്ചയിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എ സി മിലാനെ മുമ്പ് ലീഗ് കിരീടം നേടാൻ സഹായിച്ച പരിശീലകൻ ആണ് പിയോളി.‌

സ്റ്റെഫാനോ പിയോളി സൗദി ക്ലബായ അൽ ഇത്തിഹാദിന്റെ പരിശീലകൻ

സ്റ്റെഫാനോ പിയോളി ഇനി സൗദി അറേബ്യയിൽ. മുൻ എ സി മിലാൻ പരിശീലകനെ സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദ് സൈൻ ചെയ്തു. 3 വർഷത്തെ കരാറിൽ ആണ് പിയോളി സൗദി അറേബ്യയിലേൽക് പോകുന്നത്. ഈ കഴിഞ്ഞ സീസൺ അവസാനം പിയോളി എ സി മിലാൻ വിടാൻ തീരുമാനിച്ചിരുന്നു‌.

2019ലാണ് പിയോളി മിലാനിൽ എത്തുന്നത്. ഒരു ദശകത്തിന് ശേഷം മിലാനെ ഇറ്റാലിയൻ ചാമ്പ്യന്മാർ ആക്കാനും പിയോളിക്ക് ആയിരുന്നു. പിയോളിയുടെ വരവ് ഇത്തിഹാദിനെ തിരികെ ഫോമിലേക്ക് കൊണ്ടു വരും എന്ന് അവരുടെ മാനേജ്‌മെന്റ് വിശ്വസിക്കുന്നു. കഴിഞ്ഞ സീസണൊൽ വൻ സൈനിം നടത്തിയിട്ടും ഇത്തിഹാദ് പിറകോട്ട് പോയിരുന്നു.

പിയോളി എ സി മിലാൻ വിടും, ഔദ്യോഗിക പ്രഖ്യാപനം വന്നു

സ്റ്റെഫാനോ പിയോളി ഈ സീസൺ അവസാനത്തോടെ എസി മിലാനിൽ വിടും എന്ന് ക്ലബ് അറിയിച്ചു. മോശം പ്രകടനം കാരണം പിയോളിയെ സീസൺ അവസാനം പുറത്താക്കാൻ ആണ് എ സി മിലാൻ തീരുമാനിച്ചിരിക്കുന്നത്. പിയോളിക്ക് പകരക്കാരനായുള്ള അന്വേഷണം മിലാൻ ആരംഭിച്ചു കഴിഞ്ഞു. ലീഗിൽ ഇപ്പോൾ മിലാൻ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും അവർ ചാമ്പ്യന്മാരായ ഇന്റർ മിലാനേക്കാൾ ഏറെ പിറകിലാണ്.

2025 വരെ മിലാനിൽ പിയോളിക്ക് കരാർ ഉണ്ടയിരുന്നു. പക്ഷെ അതുവരെ മിലാൻ കാത്തു നിൽക്കണ്ട് എന്ന് മിലാൻ തീരുമാനിക്കുക ആയിരുന്നു. 2019ലാണ് പിയോളി മിലാനിൽ എത്തുന്നത്. ഒരു ദശകത്തിന് ശേഷം മിലാനെ ഇറ്റാലിയൻ ചാമ്പ്യന്മാർ ആക്കാനും പിയോളിക്ക് ആയിരുന്നു.

മെയ് 25ന് സലെർനിറ്റനയ്ക്ക് എതിരെ ആയിരിക്കും പിയോളിയുടെ മിലാനിലെ അവസാന മത്സരം. മുൻ റോമ പരിശീലകൻ ഫൊൻസെക അടുത്ത മിലാൻ പരിശീലകൻ ആകും എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ.

പിയോളി ഈ സീസൺ അവസാനത്തോടെ എ സി മിലാൻ വിടും

സ്റ്റെഫാനോ പിയോളി ഈ സീസൺ അവസാനത്തോടെ എസി മിലാനിൽ വിടും. മോശം പ്രകടനം കാരണം പിയോളിയെ സീസൺ അവസാനം പുറത്താക്കാൻ ആണ് എ സി മിലാൻ തീരുമാനം എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പിയോളിക്ക് പകരക്കാരനായുള്ള അന്വേഷണം മിലാൻ ആരംഭിച്ചു കഴിഞ്ഞു. ലീഗിൽ ഇപ്പോൾ മിലാൻ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും അവർ ഒന്നാമതുള്ള ഇന്റർ മിലാനേക്കാൾ ഏറെ പിറകിലാണ്.

2025 വരെ മിലാനിൽ പിയോളിക്ക് കരാർ ഉണ്ട്‌. പക്ഷെ അതുവരെ മിലാൻ കാത്തു നിൽക്കില്ല. 2019ലാണ് പിയോളി മിലാനിൽ എത്തുന്നത്. 20 അധികം മത്സരങ്ങളിൽ ഇതുവരെ ടീമിന് തന്ത്രങ്ങൾ ഓതി. ഒരു ദശകത്തിന് ശേഷം മിലാനെ ഇറ്റാലിയൻ ചാമ്പ്യന്മാർ ആക്കാനും പിയോളിക്ക് ആയിരുന്നു.

Exit mobile version