Picsart 24 05 24 15 03 21 734

പിയോളി എ സി മിലാൻ വിടും, ഔദ്യോഗിക പ്രഖ്യാപനം വന്നു

സ്റ്റെഫാനോ പിയോളി ഈ സീസൺ അവസാനത്തോടെ എസി മിലാനിൽ വിടും എന്ന് ക്ലബ് അറിയിച്ചു. മോശം പ്രകടനം കാരണം പിയോളിയെ സീസൺ അവസാനം പുറത്താക്കാൻ ആണ് എ സി മിലാൻ തീരുമാനിച്ചിരിക്കുന്നത്. പിയോളിക്ക് പകരക്കാരനായുള്ള അന്വേഷണം മിലാൻ ആരംഭിച്ചു കഴിഞ്ഞു. ലീഗിൽ ഇപ്പോൾ മിലാൻ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും അവർ ചാമ്പ്യന്മാരായ ഇന്റർ മിലാനേക്കാൾ ഏറെ പിറകിലാണ്.

2025 വരെ മിലാനിൽ പിയോളിക്ക് കരാർ ഉണ്ടയിരുന്നു. പക്ഷെ അതുവരെ മിലാൻ കാത്തു നിൽക്കണ്ട് എന്ന് മിലാൻ തീരുമാനിക്കുക ആയിരുന്നു. 2019ലാണ് പിയോളി മിലാനിൽ എത്തുന്നത്. ഒരു ദശകത്തിന് ശേഷം മിലാനെ ഇറ്റാലിയൻ ചാമ്പ്യന്മാർ ആക്കാനും പിയോളിക്ക് ആയിരുന്നു.

മെയ് 25ന് സലെർനിറ്റനയ്ക്ക് എതിരെ ആയിരിക്കും പിയോളിയുടെ മിലാനിലെ അവസാന മത്സരം. മുൻ റോമ പരിശീലകൻ ഫൊൻസെക അടുത്ത മിലാൻ പരിശീലകൻ ആകും എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ.

Exit mobile version