ഇന്ത്യയുടെ ബൗളിംഗ് നിര മികച്ചതെന്ന് ഷോൺ പൊള്ളോക്ക്

നിലവിൽ ഇന്ത്യക്ക് മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയാണ് ഉള്ളതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക്. മികച്ചൊരു മൂന്നാമത്തെ ഫാസ്റ്റ് ബൗളറെ കണ്ടെത്താൻ ഇന്ത്യ വിഷമിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്നും എന്നാൽ നിലവിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് നിര മികച്ചതാണെന്നും പൊള്ളോക്ക് പറഞ്ഞു.

നിലവിൽ ഇന്ത്യൻ ടീമിൽ എല്ലാ തരത്തിലുമുള്ള ഫാസ്റ്റ് ബൗളർമാർ ഉണ്ടെന്നും അത്കൊണ്ട് തന്നെ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയുടെ ശക്തി വളരെ വലുതാണെന്നും പൊള്ളോക്ക് പറഞ്ഞു.   നിലവിൽ മൂന്ന് ഫാസ്റ്റ് ബൗളർമാരെ ടീമിൽ ഉൾപെടുത്താൻ ടീം മാനേജ്‌മന്റ് തീരുമാനിച്ചാൽ അതിനുള്ള താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടെന്നും എന്നാൽ മുൻ കാലങ്ങളിൽ ജവഗൽ ശ്രീനാഥും വെങ്കടേഷ് പ്രസാദും കഴിഞ്ഞാൽ നിലവാരമുള്ള ബൗളർമാർ ഇന്ത്യക്ക് ഉണ്ടായിരുന്നില്ലെന്നും പൊള്ളോക്ക് പറഞ്ഞു.

നിലവിൽ ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരടങ്ങിയ മികച്ച ഫാസ്റ്റ് ബൗളിംഗ് നിര ഇന്ത്യക്കുണ്ട്.

സുരക്ഷിതമായ സാഹചര്യങ്ങളൊരുക്കുകയാണെങ്കില്‍ ഉമിനീര്‍ പ്രയോഗത്തിന് തടസ്സമുണ്ടാകേണ്ട കാര്യമില്ല

കൊറോണയ്ക്ക് ശേഷമുള്ള ക്രിക്കറ്റ് ഒട്ടേറെ മാറ്റങ്ങളോടെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഐസിസി പ്രഖ്യാപിച്ച് കഴിഞ്ഞു. അടച്ചിട്ട് സ്റ്റേഡിയത്തിലെ കളികളും ഉമിനീര്‍ പ്രയോഗത്തിലെ വിലക്കുമാണ് ഐസിസി പ്രഖ്യാപിച്ച രണ്ട് വലിയ മാറ്റങ്ങള്‍.

എന്നാല്‍ ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്കിന്റെ അഭിപ്രായം. താരങ്ങള്‍ രണ്ടാഴ്ച ഐസൊലേഷനില്‍ കഴിഞ്ഞ് പരിശീലന ക്യാമ്പില്‍ വെച്ചും ടെസ്റ്റുകള്‍ക്ക് വിധേയരായി, കൊറോണ വിമുക്തരായി എത്തുമ്പോള്‍ പന്ത് ഷൈന്‍ ചെയ്യിക്കുവാനായി ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ഒരു കാര്യവുമില്ലെന്ന് ഷോണ്‍ പൊള്ളോക്ക് പറഞ്ഞു.

അക്തറിന്റെ സ്പെല്‍ അവസാനിക്കുവാനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു – പൊള്ളോക്ക്

ഷൊയ്ബ് അക്തറിന്റെ തീപാറും സ്പെല്‍ അവസാനിക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ടീം കാത്തിരിക്കുമായിരുന്നുവെന്ന് ഷോണ്‍ പൊള്ളോക്ക്. അക്തര്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദിവസം തീര്‍ത്തും കളിക്കുവാന്‍ ബുദ്ധിമുട്ടുള്ള സ്പെല്ലുകള്‍ പുറത്തെടുത്ത താരം ആയിരുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീം ആശ്വസിക്കാറുണ്ടായിരുന്നുവെന്ന് പൊള്ളോക്ക് വ്യക്തമാക്കി.

മികച്ച ബൗണ്‍സ് സൃഷ്ടിച്ചിരുന്ന അക്തറിന്റെ മറ്റൊരു സവിശേഷത ഇന്‍സ്വിംഗിംഗ് യോര്‍ക്കറുകളായിരുന്നു. കൃത്യമായി പന്തെറിയുവാന്‍ പേര് കേട്ട ഷോണ്‍ പൊള്ളോക്ക് അക്തറിന്റെ പ്രഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറഞ്ഞത് താരത്തിന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്ന് തന്നെ താരങ്ങള്‍ ആശ്വാസം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊള്ളോക്ക് പറഞ്ഞു.

അക്തറിന്റെ ബൗളിംഗ് എത്ര വേഗത്തില്‍ പന്തെറിയണമെന്ന ഒരു മാനദണ്ഡം തന്നെ ക്രിക്കറ്റ് ലോകത്തില്‍ സൃഷ്ടിച്ചുവെന്ന് ഷോണ്‍ പൊള്ളോക്ക് അഭിപ്രായപ്പെട്ടു.

ഷോണ്‍ പൊള്ളോക്കിനൊപ്പമെത്തി സ്റ്റെയിന്‍

ഗോളില്‍ ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ നേട്ടമാണ് പേസ് ബോളര്‍ ഡെയില്‍ സ്റ്റെയിന്‍ നേടിയത്. സ്പിന്നര്‍മാര്‍ക്ക് ആധിപത്യമുള്ള പിച്ചില്‍ തങ്ങളുടെ വ്യക്തിഗത നേട്ടം കൊയ്യാനായി എന്നല്ലാതെ കാര്യമായ പ്രഭാവമുണ്ടാക്കുവാന് ‍സ്റ്റെയിനിനു ആയിരുന്നില്ല. 421 ടെസ്റ്റ് വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിന്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടത്തിനു ഒപ്പമെത്തി.

ഷോണ്‍ പൊള്ളോക്കിനൊപ്പമാണ് സ്റ്റെയിന്‍ ഈ നേട്ടം പങ്കുവെയ്ക്കുന്നത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റായ ലക്ഷന്‍ സണ്ടകനെ പുറത്താക്കിയാണ് ഈ ഇതിഹാസ നേട്ടം സ്റ്റെയിന്‍ നേടിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് സ്റ്റെയിന്‍ വീണ്ടും മടങ്ങിയെത്തുന്നത്. ഇരു ഇന്നിംഗ്സുകളിലായി താരത്തിനു രണ്ട് വിക്കറ്റ് മാത്രമാണ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version