സൗരവ് ഗാംഗുലി പ്രിട്ടോറിയ ക്യാപിറ്റൽസ് മുഖ്യ പരിശീലകനായി നിയമിതനായി


SA20 2025-26 സീസണിന് മുന്നോടിയായുള്ള ഒരു സുപ്രധാന നീക്കത്തിൽ, സൗരവ് ഗാംഗുലിയെ പ്രിട്ടോറിയ ക്യാപിറ്റൽസിൻ്റെ പുതിയ പരിശീലകനായി നിയമിച്ചു. ഒരു ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായുള്ള ഗാംഗുലിയുടെ ആദ്യ നിയമനമാണിത്. മുൻപ് ക്രിക്കറ്റിൽ വിവിധ നേതൃത്വപരവും ഭരണപരവുമായ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ജൊനാഥൻ ട്രോട്ടിന് പകരക്കാരനായാണ് ഗാംഗുലി എത്തുന്നത്. ഡിസംബർ 26-ന് ടൂർണമെന്റ് ആരംഭിക്കുമ്പോൾ ഗാംഗുലി പരിശീലകന്റെ റോളിൽ ഇറങ്ങും. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തിന് ശേഷം ഗാംഗുലിയുടെ നേതൃത്വം ടീമിന്റെ തലവര മാറ്റുമെന്ന് ജെഎസ്ഡബ്ല്യു സ്പോർട്സിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റൽസ് പ്രതീക്ഷിക്കുന്നു.
ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ടീമാണ് പ്രിട്ടോറിയ ക്യാപിറ്റൽസ്. 2023-ലെ ആദ്യ സീസണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത അവർ, 2024-ലും 2025-ലും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും പ്ലേഓഫ് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

കഴിഞ്ഞ വർഷം മുതൽ ജെഎസ്ഡബ്ല്യു സ്പോർട്സിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി ഗാംഗുലി പ്രവർത്തിക്കുന്നതിനാൽ ഈ നിയമനം വളരെ സ്വാഭാവികമായ ഒരു പുരോഗതിയായി കണക്കാക്കുന്നു. സെപ്റ്റംബർ 9-ന് നടക്കുന്ന കളിക്കാരുടെ ലേലമായിരിക്കും അദ്ദേഹത്തിന്റെ ആദ്യ വെല്ലുവിളി.

ദക്ഷിണാഫ്രിക്കൻ ലീഗായ SA20: ലേലത്തിൽ 13 ഇന്ത്യൻ താരങ്ങൾ


ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ലീഗായ SA20-യുടെ നാലാം സീസണിനായുള്ള ലേലത്തിൽ 13 ഇന്ത്യൻ കളിക്കാർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോ അല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ്, ഐപിഎൽ എന്നിവയിൽ നിന്നുള്ള കളിക്കാനുള്ള അവകാശം ഉപേക്ഷിച്ചവരോ ആയ താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ബിസിസിഐ നിയമപ്രകാരമാണ് ഇവർക്ക് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്.


മുതിർന്ന താരങ്ങളായ പീയുഷ് ചൗളയും സിദ്ധാർത്ഥ് കൗളും ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 784 കളിക്കാരാണ് സെപ്റ്റംബർ 9-ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വൻ താരനിരയും ലേലത്തിൽ അണിനിരക്കും.


ഈ വർഷം എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ചൗളയുടെ അടിസ്ഥാന വില 1,000,000 റാൻഡ് ആണ്. കൗളും അങ്കിത് രാജ്പുത്തും ഉൾപ്പെടെയുള്ള മറ്റ് താരങ്ങളുടെ അടിസ്ഥാന വില 200,000 റാൻഡ് ആണ്. യുപിസിഎയിൽ നിന്നുള്ള ഇമ്രാൻ ഖാൻ മാത്രമാണ് 500,000 റാൻഡ് അടിസ്ഥാന വിലയുള്ള മറ്റൊരു ഇന്ത്യൻ താരം. ആകെ 7.4 മില്യൺ യുഎസ് ഡോളർ പഴ്സ് മണിയുമായി 84 ഒഴിവുകളാണ് ഫ്രാഞ്ചൈസികൾക്ക് നികത്താനുള്ളത്.
ദിനേശ് കാർത്തിക് നേരത്തെ പാൾ റോയൽസിനായി കളിച്ചിരുന്നു.

40 പാകിസ്താനി കളിക്കാരും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ ടീമിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികളായിട്ടും പാകിസ്താനി കളിക്കാരെ ആരും ഇതുവരെയും വാങ്ങിയിട്ടില്ല. 150-ൽ അധികം ഇംഗ്ലീഷ് കളിക്കാരും ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഈ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ:

  • ​മഹേഷ് അഹിർ (ഗുജറാത്ത്)
  • ​സരൂൽ കൻവർ (പഞ്ചാബ്)
  • ​അനുരീത് സിംഗ് കത്തൂരിയ (ഡൽഹി)
  • ​നിഖിൽ ജാഗ (രാജസ്ഥാൻ)
  • ​മുഹമ്മദ് ഫൈദ് (സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല)
  • ​കെ.എസ്. നവീൻ (തമിഴ്നാട്)
  • ​അൻസാരി മരൂഫ് (സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല)
  • ​ഇമ്രാൻ ഖാൻ (യുപിസിഎ)
  • ​വെങ്കിടേഷ് ഗാലിപ്പള്ളി (സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല)
  • ​അതുൽ യാദവ് (യുപിസിഎ)
  • പിയൂഷ് ചൗള
  • സിദ്ധാർത്ഥ് കൗൾ
  • അങ്കിത് രാജ്പുത്

സൺറൈസേഴ്‌സിനെ തോൽപ്പിച്ച് എംഐ കേപ് ടൗൺ ആദ്യ എസ്എ20 കിരീടം നേടി

ഡിപി വേൾഡ് വാണ്ടറേഴ്‌സിൽ നടന്ന ഫൈനലിൽ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ 76 റൺസിന് പരാജയപ്പെടുത്തി എംഐ കേപ് ടൗൺ തങ്ങളുടെ കന്നി എസ്എ20 കിരീടം നേടി. 181/8 എന്ന സ്‌കോർ നേടിയ ശേഷം, കേപ് ടൗൺ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ച് സൺറൈസേഴ്‌സിനെ വെറും 105 റൺസിന് പുറത്താക്കുക ആയിരുന്നു.

ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 9/2 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, കാഗിസോ റബാഡ 4/25 എന്ന നിലയിലും ആക്രമണം നയിച്ചു. ജോർജ്ജ് ലിൻഡെ (2/20), റാഷിദ് ഖാൻ (1/19) എന്നിവർ മധ്യ ഓവറുകളിൽ എതിരാളികളെ കൂടുതൽ പ്രതിരോധത്തിലാക്കി. ആദ്യം ബാറ്റ് ചെയ്ത എംഐ കേപ് ടൗണായി റയാൻ റിക്കൽട്ടൺ (33), ഡെവാൾഡ് ബ്രെവിസ് (27), കോണർ എസ്റ്റെർഹുയിസെൻ (32) എന്നിവർ മികച്ച സംഭാവനകൾ നൽകി.

SA20 ലീഗിൽ പാകിസ്താൻ താരങ്ങൾക്ക് കളിക്കാൻ അനുമതി

2023 ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന പുതുതായി രൂപീകരിച്ച SA20 ലീഗിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവരുടെ കളിക്കാരെ അനുവദിച്ചു. പുതിയ വൈൽഡ് കാർഡ് എൻട്രി വഴി ആകും പാകിസ്താൻ താരങ്ങൾ ലീഗിന്റെ ഭാഗമാവുക. വൈൽഡ് കാർഡ് വഴി ടീമുകൾക്ക് ഒരു അധിക കളിക്കാരനെ തിരഞ്ഞെടുക്കാൻ പറ്റും.

പിസിബിയുടെ കേന്ദ്ര കരാർ ഇല്ലാത്ത പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കും ഒപ്പം പ്രധാന താരങ്ങൾക്കും ലീഗിന്റെ ഭാഗമാകാം. ടീമുകൾ നേരിട്ട ബന്ധപ്പെട്ട് താരങ്ങൾക്ക് ഓഫർ നൽകും എന്നാണ് സൂചന.

ലീഗിന്റെ ഉദ്ഘാടന പതിപ്പ് അടുത്ത വർഷം ജനുവരിയിൽ ആകും നടക്കുക. ഐ പി എൽ ഉടമകൾ ആണ് ടീമുകൾ വാങ്ങിയത് എങ്കിലും ഇന്ത്യൻ താരങ്ങളെ ഈ ലീഗിലും കളിക്കാൻ അനുവദിക്കില്ല.

Exit mobile version