റൂബൻ ഡയസ് മാഞ്ചസ്റ്റർ സിറ്റിയുമായി 2029 വരെ കരാർ പുതുക്കി


റൂബൻ ഡയസ് 2029 ജൂൺ വരെ മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ കരാർ ഒപ്പിട്ടതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. 2020-ൽ സിറ്റിയിൽ ചേർന്ന പോർച്ചുഗീസ് സെന്റർ ബാക്ക്, ക്ലബിന്റെ പ്രതിരോധനിരയിലെ ഒരു നിർണായക ഘടകമാണ്. 2023-ൽ ട്രെബിൾ നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.

2027-ൽ അവസാനിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ മുൻ കരാർ പുതിയ നാല് വർഷത്തെ കരാറോടെ 2029 വരെ നീട്ടി.
കളിക്കളത്തിലെ പ്രകടനങ്ങൾക്ക് പുറമെ, പെപ് ഗ്വാർഡിയോളയുടെ ടീമിലെ ഒരു ലീഡർ കൂടിയാണ് ഡയസ്. സിറ്റി റിക്കി ലൂയിസിന്റെ കരാർ പുതുക്കുന്നതിനും അടുത്താണ്.

റൂബൻ ഡയസ് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും! പുതിയ കരാർ ഒപ്പുവെക്കും


റൂബൻ ഡയസുമായി പുതിയ ദീർഘകാല കരാറിൽ മാഞ്ചസ്റ്റർ സിറ്റി ധാരണയിലെത്തി. ഇതോടെ നിലവിലുള്ള 2027-ലെ കരാറിന് ശേഷവും താരം ഇത്തിഹാദിൽ തുടരും എന്ന് ഉറപ്പായി.
2020-ൽ ബെൻഫിക്കയിൽ നിന്ന് 62 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ 28-കാരനായ പോർച്ചുഗീസ് സെന്റർ ബാക്ക്, സിറ്റിയുടെ പ്രതിരോധനിരയിലെ ഒരു പ്രധാന താരമാണ്.

ക്ലബിനായി 222 മത്സരങ്ങളിൽ നിന്ന് റൂബൻ ഡയസ് കളിച്ചിട്ടുണ്ട്. ഇതിനോടകം നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ് കിരീടം, ഒരു ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും റൂബൻ ഡയസ് നേടിയിട്ടുണ്ട്.
2021-ൽ സിറ്റിയുടെ ക്യാപ്റ്റൻസി ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡയസ് ഒരു വർഷത്തെ കരാർ നീട്ടിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തിരിച്ചടി, റൂബൻ ഡയസ് നാലാഴ്ചത്തേക്ക് പുറത്ത്

മസ്‌കുലാർ പരിക്ക് കാരണം ഡിഫൻഡർ റൂബൻ ഡയസ് മൂന്നോ നാലോ ആഴ്ച കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ സിറ്റിയുടെ 2-1 ഡെർബി തോൽവിയ്‌ക്കിടെയാണ് പരിക്ക് സംഭവിച്ചത്.

ഈ പരിക്ക് ക്ലബ്ബിൻ്റെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. സിറ്റിക്ക് അവരുടെ അവസാന 11 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമേ നേടാനായുള്ളൂ.

ശനിയാഴ്ച ആസ്റ്റൺ വില്ലയെ നേരിടുമ്പോൾ സിറ്റിക്ക് ഒപ്പം ഡയസ് ഉണ്ടാകില്ല. ഡയസിൻ്റെ അഭാവം കാര്യമായ തിരിച്ചടിയാണെങ്കിലും, മാനുവൽ അകാൻജി പരിശീലനത്തിലേക്ക് മടങ്ങിവരുന്നത് ടീമിന് കുറച്ച് പ്രതീക്ഷകൾ നൽകുന്നു

റൂബൻ ഡയസും മൂന്ന് ആഴ്ച കൂടെ പുറത്തിരിക്കും എന്ന് ഗ്വാർഡിയോള

പരിക്ക് മൂലം റൂബൻ ഡയസിന് അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള സ്ഥിരീകരിച്ചു, നവംബറിലെ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം മാത്രമെ താരം ഇനി മടങ്ങിവരുകയുള്ളൂ എന്ന് കോച്ച് സ്ഥിരീകരിച്ചു. സഹ ഡിഫൻഡർ ജോൺ സ്റ്റോൺസും പരിക്കേറ്റ് പുറത്താണ്‌.

സ്റ്റോൺസ് അടുത്തയാഴ്ച തിരികെ വരാൻ സാധ്യതയുണ്ട്. ബോൺമൗത്തിനെതിരെ പരാജയപ്പെട്ട മാഞ്ചസ്റ്റർ സിറ്റിക്ക് ഡിഫൻസിൽ ഉൾപ്പെടെ പരിക്ക് പ്രശ്നമായി തുടരുകയാണ്.

Exit mobile version