താടിയെല്ലിന് പരിക്ക്, കോളോ മുവാനി ഫ്രഞ്ച് ടീമിൽ നിന്ന് പുറത്ത്


ടോട്ടനം സ്ട്രൈക്കർ റാൻഡൽ കോളോ മുവാനിക്ക് താടിയെല്ലിന് പൊട്ടലേറ്റതിനെ തുടർന്ന് ഈ മാസം നടക്കാനിരിക്കുന്ന ഫ്രാൻസിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ 26-കാരനായ ഈ മുന്നേറ്റനിര താരത്തിന് പകരമായി ഫ്ലോറിയൻ തൗവിനെ ടീമിൽ ഉൾപ്പെടുത്തിയതായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഞായറാഴ്ച അറിയിച്ചു.

ഗുരുതരമായ ഈ പരിക്ക് കാരണം കോളോ മുവാനിക്ക് രണ്ട് യോഗ്യതാ മത്സരങ്ങളെങ്കിലും നഷ്ടപ്പെടും. ഇത് നിർണായക മത്സരങ്ങൾക്കായി ഒരുങ്ങുന്ന ഫ്രാൻസിന്റെ ആക്രമണ നിരയെ ബാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡുമായി 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിൽ പകുതി സമയത്ത് തന്നെ ടോട്ടനം സ്ട്രൈക്കർക്ക് കളിക്കളം വിടേണ്ടി വന്നിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് താടിയെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്.


കോളോ മുവാനിക്ക് പകരക്കാരനായി 2018 ലോകകപ്പ് ജേതാവും ലെൻസിന്റെ വിംഗറുമായ ഫ്ലോറിയൻ തൗവിനെ ദേശീയ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് തൗവിൻ ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തിയത്.

കോലോ മുവാനി യുവന്റസിൽ ചേരും

പി.എസ്.ജിയുടെ ഫ്രഞ്ച് മുന്നേറ്റനിര താരം റാൻഡൽ കോലോ മുവാനി വായ്പ അടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ ചേരും. താരത്തിനെ ഈ സീസണിന്റെ അവസാനം വരെ വായ്പ അടിസ്‌ഥാനത്തിൽ ടീമിൽ എത്തിക്കുന്ന യുവന്റസ് ആയിരിക്കും താരത്തിന്റെ മുഴുവൻ വേതനവും നൽകുക.

താരത്തെ വായ്പക്ക് ശേഷം സ്വന്തമാക്കാനുള്ള വ്യവസ്ഥ നിലവിൽ ഇല്ല. എങ്കിലും വായ്പക്ക് ശേഷം യുവന്റസ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് സൂചന. ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ടിൽ നിന്നു വലിയ തുകക്ക് ടീമിൽ എത്തിയ 25 കാരനായ കോലോ മുവാനിക്ക് പക്ഷെ ഫ്രഞ്ച് ക്ലബ്ബിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല എന്നതിനാൽ ആണ് താരം ക്ലബ് വിടുന്നത്.

കോലോ മുവാനിക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ലോൺ നീക്കം ശ്രമിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസ് സെൻ്റ് ജെർമെയ്ൻ ഫോർവേഡ് റാൻഡൽ കോലോ മുവാനിയുടെ വായ്പാ നീക്കം പരിഗണിക്കുന്ന ക്ലബ്ബുകളിൽ ഉൾപ്പെടുന്നതായി റിപ്പോർട്ട്. 25 കാരനായ ഫ്രഞ്ച് ഇൻ്റർനാഷണൽ വേനൽക്കാലത്ത് പിഎസ്‌ജിയിൽ ചേർന്നെങ്കിലും അവിടെ പരിമിതമായ അവസരങ്ങളെ കണ്ടെത്തിയുള്ളൂ.

യുണൈറ്റഡ്, നിലവിൽ തങ്ങളുടെ മുന്നേറ്റ നിരയെ ശക്തിപ്പെടുത്താൻ നോക്കുകയാണ്. ഹൊയ്ലുണ്ടും സിർക്സിയും ആണ് യുണൈറ്റഡിൽ ഇപ്പോൾ സ്ട്രൈക്കേഴ്സ് ആയുള്ളത്. ഇരുവരും ഇതുവരെ ഗോൾ മെഷീൻ ആയി മാറിയിട്ടില്ല. പേസ്, സാങ്കേതിക കഴിവ്, ഗോൾ സ്കോറിംഗ് വൈദഗ്ദ്ധ്യം എന്നിവയ്ക്ക് പേരുകേട്ട കോലോ മുവാനിയെ താൽക്കാലിക പരിഹാരമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്.

Exit mobile version