രക്ഷിത് ദാഗർ ഗോകുലം കേരളയിൽ തിരികെയെത്തി

ഗോകുലം കേരള ഗോൾ കീപ്പർ രക്ഷിത് ദാഗറിനെ സൈൻ ചെയ്തു. മുമ്പ് ഗോകുലം കേരളക്ക് ആയി കളിച്ചിട്ടുള്ള താരം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഗോകുലം കേരളയിൽ തിരികെയെത്തുന്നത്. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിക്ക് ആയും ഐ ലീഗ് ക്ലബായ ഇന്റർ കാശിക്ക് ആയും രക്ഷിത് ഗോകുലം വിട്ട ശേഷം കളിച്ചിരുന്നു.

ഗോകുലം കേരള ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 സീസൺ അവസാനം വരെയുള്ള കരാർ താരം ഒപ്പുവെച്ചു. മുമ്പ് ഗോകുലം ഐ ലീഗ് കിരീടം നേടിയപ്പോൾ അന്ന് ആ കിരീട നോട്ടത്തിൽ വലിയ പങ്കു വഹിച്ച താരമാണ് രക്ഷിത് ദാഗർ. ആ സീസണിൽ 7 ക്ലീൻഷീറ്റ് നേടാൻ അദ്ദേഹത്തിനായിരുന്നു.

ഐ ലീഗിൽ വിവിധ ക്ലബ്ബുകൾക്കായ് 50ൽ അധികം മത്സരങ്ങൾ രക്ഷിത് കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ് സി, ഡി എസ്‌കെ ശിവജിയാൻ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും രക്ഷിത് മുമ്പ് കളിച്ചിട്ടുണ്ട്. രക്ഷിത് പഞ്ചാബ് എഫ് സിക്ക് ഒപ്പവും ഐ ലീഗ് കിരീടം ജയിച്ചിട്ടുണ്ട്.

രക്ഷിത് ദാഗറിനെ ജംഷദ്പൂർ സ്വന്തമാക്കി | Jamshedpur signs goalkeeper Rakshit Dagar

ഗോകുലം കേരളയുടെ ഗോൾ കീപ്പർ ആയിരുന്ന രക്ഷിത് ദാഗർ ഇനി ഐ എസ് എല്ലിൽ കളിക്കും. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സി ആണ് രക്ഷിതിനെ സ്വന്തമാക്കിയത്. ഇന്ന് ജംഷദ്പൂർ ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025വരെയുള്ള കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഗോകുലം കിരീടം നേടിയതിൽ വലിയ പങ്കു വഹിച്ച താരമാണ് രക്ഷിത് ദാഗർ. കഴിഞ്ഞ സീസണിൽ 7 ക്ലീൻഷീറ്റ് നേടാൻ അദ്ദേഹത്തിനായിരുന്നു. ആകെ 15 ഗോളുകൾ മാത്രമേ ഗോകുലം വഴങ്ങിയിരുന്നുള്ളൂ.

സുദേവ ഡൽഹി എഫ് സിയിൽ നിന്നായിരുന്നു രക്ഷിത് ഗോകുലത്തിലേക്ക് എത്തിയത്. ഐ ലീഗിൽ വിവിധ ക്ലബ്ബുകൾക്കായ് 50ൽ അധികം മത്സരങ്ങൾ രക്ഷിത് കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ് സി, ഡി എസ്‌കെ ശിവജിയാൻ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് രക്ഷിത് മുമ്പ് കളിച്ചത്. രക്ഷിത് പഞ്ചാബ് എഫ് സിക്ക് ഒപ്പവും ഐ ലീഗ് കിരീടം ജയിച്ചിട്ടുണ്ട്.

Story Highlights: Jamshedpur signs goalkeeper Rakshit Dagar

Exit mobile version