Picsart 25 01 31 23 40 23 842

രക്ഷിത് ദാഗർ ഗോകുലം കേരളയിൽ തിരികെയെത്തി

ഗോകുലം കേരള ഗോൾ കീപ്പർ രക്ഷിത് ദാഗറിനെ സൈൻ ചെയ്തു. മുമ്പ് ഗോകുലം കേരളക്ക് ആയി കളിച്ചിട്ടുള്ള താരം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഗോകുലം കേരളയിൽ തിരികെയെത്തുന്നത്. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിക്ക് ആയും ഐ ലീഗ് ക്ലബായ ഇന്റർ കാശിക്ക് ആയും രക്ഷിത് ഗോകുലം വിട്ട ശേഷം കളിച്ചിരുന്നു.

ഗോകുലം കേരള ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 സീസൺ അവസാനം വരെയുള്ള കരാർ താരം ഒപ്പുവെച്ചു. മുമ്പ് ഗോകുലം ഐ ലീഗ് കിരീടം നേടിയപ്പോൾ അന്ന് ആ കിരീട നോട്ടത്തിൽ വലിയ പങ്കു വഹിച്ച താരമാണ് രക്ഷിത് ദാഗർ. ആ സീസണിൽ 7 ക്ലീൻഷീറ്റ് നേടാൻ അദ്ദേഹത്തിനായിരുന്നു.

ഐ ലീഗിൽ വിവിധ ക്ലബ്ബുകൾക്കായ് 50ൽ അധികം മത്സരങ്ങൾ രക്ഷിത് കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ് സി, ഡി എസ്‌കെ ശിവജിയാൻ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും രക്ഷിത് മുമ്പ് കളിച്ചിട്ടുണ്ട്. രക്ഷിത് പഞ്ചാബ് എഫ് സിക്ക് ഒപ്പവും ഐ ലീഗ് കിരീടം ജയിച്ചിട്ടുണ്ട്.

Exit mobile version